മസാല ദോശ ഇഷ്ടപ്പെടാത്ത ഭക്ഷണപ്രേമികള്‍ കുറവായിരിക്കും. ഓട്‌സ് കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മസാല ദോശ തയ്യാറാക്കാം. വളരെ പെട്ടെന്ന് തന്നെ ഇത് തയ്യാറാക്കാന്‍ പറ്റുമെന്നതാണ് ഇതിന്റെ പ്രത്യേകത
ആവശ്യമുള്ള സാധനങ്ങള്‍: 
  1. ഓട്‌സ് : 1/2 കപ്പ് 
  2. തൈര് : 1/2 കപ്പ്
  3. ഉരുളക്കിഴങ്ങ്  പുഴുങ്ങിയത്: 3
  4. കാരറ്റ് പുഴുങ്ങിയത്: 1.
  5. കടുക്: 1/2 ടിസ്പൂണ്‍
  6. സവാള : 1
  7. പച്ചമുളക് :3.
  8. ഇഞ്ചി : ഒരു ചെറിയ കഷണം
  9. ചെറുപയര്‍ പരിപ്പ്: 1/2 ടിസ്പൂണ്‍
  10. നെയ്യ്: 1 ടിസ്പൂണ്‍
  11. ഉപ്പ്: ആവശ്യത്തിന്
  12. വെള്ളം : ആവശ്യത്തിന്
  13. എണ്ണ: 1 ടിസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഓട്‌സ് വറുത്തു പൊടിക്കുക. ഇതിലേക്ക് തൈര് ചേര്‍ത്ത് കൊടുക്കാം. ദോശമാവ് പരുവത്തില്‍ വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്യുക. പാനില്‍ എണ്ണയൊഴിച്ച് കടുകും പരിപ്പും പൊട്ടിച്ച് 7 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റി, കിഴങ്ങ് കാരറ്റ് ചേര്‍ത്ത് ഒന്ന് മൂടിവെച്ച് മസാല. തയ്യാറാക്കുക.അതിലേക്ക് 1 ടിസ്പുണ്‍  നെയ്യും, കറിവേപ്പിലയും കൂടി ചേര്‍ത്ത് കൊടുക്കുക. മസാല റെഡി. സാധാരണ മസാല ദോശ ഉണ്ടാക്കുന്ന പോലെ തന്നെ ദോശ പരത്തി മസാല സ്റ്റഫ് ചെയ്ത് ചൂടോടെ ചുട്ടെടുക്കുക.

Content Highlights : oats masala dosa recipe