കുട്ടികള്‍ക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ് ന്യൂടെല്ല.  ന്യൂടെല്ല ഫ്രഞ്ച് ടോസ്റ്റ് സ്റ്റിക്ക്‌സ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍: 

ബ്രഡ് കഷ്ണങ്ങള്‍ - 4 എണ്ണം

ന്യൂടെല്ല - 3 ടേബിള്‍സ്പൂണ്‍

ബട്ടര്‍ - 2 ടേബിള്‍സ്പൂണ്‍

ഫ്രഞ്ച് ടോസ്റ്റ് കോട്ടിങ്ങിന്

മുട്ട - ഒന്ന്

പഞ്ചസാര - ഒരു ടേബിള്‍സ്പൂണ്‍

പാല്‍ - അര കപ്പ്

വാനില എസ്സന്‍സ് - ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ബ്രഡ് കഷ്ണങ്ങളുടെ അരികുകള്‍ മുറിച്ചു കളഞ്ഞശേഷം മാറ്റിവെയ്ക്കുക. ഒരു ബ്രഡില്‍ ഒന്നര ടേബിള്‍സ്പൂണ്‍ ന്യൂടെല്ല നന്നായി പുരട്ടുക. ഇനി മറ്റൊരു കഷ്ണം ബ്രഡ് കൊണ്ട് മൂടി, സ്റ്റിക്കുകള്‍ പോലെ മുറിച്ചെടുക്കാം. മുട്ട, പഞ്ചസാര, പാല്‍, വീനില എസ്സന്‍സ് എന്നിവ ഒരു ബൗളില്‍ യോജിപ്പിക്കുക. പാന്‍ അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ ബട്ടര്‍ ഇട്ട് ഉരുക്കുക. ഓരോ ബ്രഡ് സ്റ്റിക്കും കോട്ടിങ്ങില്‍ മുക്കി, ബട്ടറിലിട്ട് ഫ്രൈ ചെയ്യാം. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നതു വരെ ചെറുതീയില്‍ മൂന്നോ നാലോ മിനിട്ട് ഫ്രൈ ചെയ്യണം.


(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

content highlight: neutella french toast sticks recipe