ചായക്കൊപ്പം കഴിക്കാന്‍ നാടന്‍ പലഹാരമായ ചെറുപയര്‍ കുമ്പിളപ്പം തയ്യാറാക്കിയാലോ

ചേരുവകള്‍

  1. ചെറുപയര്‍- ഒരു കപ്പ്
  2. ഗോതമ്പുപൊടി/അരിപ്പൊടി- അരക്കപ്പ്
  3. ശര്‍ക്കര- 250 ഗ്രാം (പാനിയാക്കിയത്)
  4. തേങ്ങ- അരക്കപ്പ്
  5. ഉപ്പ്- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

കുതിര്‍ത്ത ചെറുപയര്‍ വേവിച്ചെടുക്കുക. ശര്‍ക്കര പാനിയാക്കിയതും ഒരു ബൗളില്‍ ഗോതമ്പുപൊടി, തേങ്ങ, വേവിച്ച ചെറുപയര്‍ എന്നിവയും ഇട്ട് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇടിയപ്പമാവിന്റെ കട്ടിയില്‍ കുഴച്ചെടുക്കുക. വൃത്തിയാക്കിയെടുത്ത കറുവപ്പട്ടയില കുമ്പിള്‍ കുത്തി അതിലേക്ക് കുഴച്ച മാവ് നിറച്ച് ആവിയില്‍ വേവിച്ചെടുക്കാം.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Nadan Snacks cherupayar kumbilappam