ബ്രെഡ് വെറുതേ കഴിക്കാന്‍ ആര്‍ക്കും അത്ര താല്‍പര്യമുണ്ടാവില്ല. ബട്ടറോ ജാമോ ആണ് ബ്രെഡിന് കോമ്പിനേഷന്‍. എന്നാല്‍ ബ്രെഡ് കൊണ്ട് തയ്യാറാക്കാവുന്ന അടിപൊളി സ്‌നാക്‌സാണ് മിക്‌സഡ് ഹെര്‍ബ് ബ്രെഡ്. മിക്‌സഡ് ഹെര്‍ബ് റെഡി ടു കുക്കായി വാങ്ങാന്‍ ലഭിക്കും. കറിവേപ്പില, തൈം, പുതിന, തുളസി.. തുടങ്ങിയ ഇലകള്‍ ഉണക്കിപ്പൊടിച്ച് തുല്യ അളവില്‍ മിക്‌സ് ചെയ്തതാണ് മികസഡ് ഹെര്‍ബ്. ഗാര്‍ലിക് ബ്രെഡ്, കോണ്‍ ചീസ് ടോസ്റ്റ്, സാലഡ്.. തുടങ്ങിയ ഭക്ഷണ സാധനങ്ങളിലെല്ലാം ഇത് ചേര്‍ക്കാനാകും. രുചിയും ആരോഗ്യവും തരുന്ന ഈ മിക്‌സഡ് ഹെര്‍ബു കൊണ്ട് ബ്രെഡിനെ ഒരു ഹെല്‍ത്തി സ്‌നാക്‌സാക്കാം.

ചേരുവകള്‍

  1. ബ്രെഡ് ലൂഫ്/ബഡ്
  2. മിക്‌സഡ് ഹെര്‍ബ്- രണ്ട് ടീസ്പൂണ്‍
  3. ബട്ടര്‍- രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ബ്രെഡ് ലൂഫ് ക്യൂബുകളായി മുറിക്കുക. ഒരു പാന്‍ മീഡിയം ഫ്‌ളേമില്‍ ചൂടാക്കി അതില്‍ ബട്ടര്‍ പുരട്ടുക. 
ഇതിലേക്ക് ബ്രെഡ് ക്യൂബുകളിട്ട് ടോസ് ചെയ്‌തെടുക്കാം. ഇനി മിക്‌സഡ് ഹെര്‍ബ്‌സ് ഓരോ ബ്രെഡിന് മുകളിലും വിതറിയ ശേഷം തീയണക്കാം.

Content Highlights: Mixed Herb Bread Healthy Recipe