മാമ്പഴക്കാലമാണിത്, അച്ചാറിടാനും കറി വെക്കാനും ജ്യൂസ് ഉണ്ടാക്കാനുമൊക്കെ മാങ്ങ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അത്രയങ്ങ് ആരും പരീക്ഷിച്ചിട്ടില്ലാത്ത മാമ്പഴം പൊരി ഒന്നു ശ്രമിച്ചു നോക്കിയാലോ? നാലുമണിപ്പലഹാരത്തിനായി വെറൈറ്റി തേടുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് മാമ്പഴം പൊരി

ചേരുവകള്‍

  1. മൈദ - അരക്കപ്പ്
  2. പഴുത്ത മാങ്ങ - ഒരെണ്ണം
  3. പഞ്ചസാര - 2 ടേബിള്‍സ്പൂണ്‍
  4. മുട്ട - ഒരെണ്ണം
  5. ബേക്കിങ് സോഡ - ഒരു നുള്ള്
  6. ചാറ്റ് മസാല - ഒരു ചെറിയ സ്പൂണ്‍
  7. ഉപ്പ് - ഒരു നുള്ള്
  8. എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ മൈദ, മുട്ട, പഞ്ചസാര, ബേക്കിങ് സോഡ, ചാറ്റ് മസാല, ഉപ്പ് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കിയ മാങ്ങ ഈ മാവില്‍ നന്നായി മുക്കി, ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കുക. നല്ല മധുരമുള്ള നാലുമണി പലഹാരം റെഡി.
നോട്ട്:  മൈദയ്ക്ക് പകരം ഗോതമ്പുപൊടിയും ഉപയോഗിക്കാം. മാങ്ങ എടുക്കുമ്പോള്‍ ഒരുപാടു പഴുത്തത് എടുക്കാതിരിക്കുക.

Content Highlights: mangopori mango recipes evening snacks