ന്നായി പഴുത്ത മാങ്ങ വെറുതെയങ്ങു കഴിക്കാതെ അല്‍പം വ്യത്യസ്തമായൊരു റെസിപ്പി പരീക്ഷിച്ചാലോ? ഇളനീര്‍ കാമ്പും മാംഗോ ജെല്ലിയുമൊക്കെ ചേര്‍ത്ത് വായില്‍ അലിഞ്ഞു പോവുന്നൊരു വിഭവമുണ്ടാക്കാം.

ചേരുവകള്‍

നന്നായി പഴുത്ത മാമ്പഴം- ഒന്ന്( ചെറുതായി നുറുക്കിയത്)
മാംഗോ ജെല്ലി- ചെറുതായി നുറുക്കിയത്
പാല്‍- മൂന്ന് കപ്പ്
പഞ്ചസാര- ആവശ്യത്തിന്
കണ്ടന്‍സ്ഡ് മില്‍ക്ക്- അര ടിന്‍
ചവ്വരി- കാല്‍ കപ്പ്
ഇളനീര്‍ കാമ്പ് ചിരവിയത്- മൂന്ന് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പാല്‍, പഞ്ചസാര, കണ്ടന്‍സ്ഡ് മില്‍ക്ക് എന്നിവ ഒരുമിച്ചു തിളപ്പിക്കുക. അതിലേക്ക് ചവ്വരിയും ഇളനീര്‍കാമ്പും ചേര്‍ത്ത് ഒന്നു ചൂടാറാന്‍ വെക്കുക. വേണമെങ്കില്‍ ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കാം. ശേഷം മാമ്പഴവും മാംഗോ ജെല്ലിയും കൂടി ചേര്‍ത്ത് യോജിപ്പിക്കുക. ഇനി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം വിളമ്പാം. 

Content Highlights: mango tender coconut recipe