നാലുമണിക്ക് മാമ്പഴം കൊണ്ടുള്ള ഒരു പൊരി തയ്യാറാക്കിയാലോ ? മധുരവും അല്‍പ്പം എരിവുമുള്ള മാമ്പഴപൊരി പരീക്ഷീക്കാം
ചേരുവകള്‍
- മൈദ - അരക്കപ്പ്
- പഴുത്ത മാങ്ങ - ഒരെണ്ണം
- പഞ്ചസാര - 2 ടേബിള്‍സ്പൂണ്‍
- മുട്ട - ഒരെണ്ണം
- ബേക്കിങ് സോഡ - ഒരു നുള്ള്
- ചാട്ട് മസാല - ഒരു ചെറിയ സ്പൂണ്‍
- ഉപ്പ് - ഒരു നുള്ള്
- എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ മൈദ, മുട്ട, പഞ്ചസാര, ബേക്കിങ് സോഡ, ചാറ്റ് മസാല, ഉപ്പ് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കിയ മാങ്ങ ഈ മാവില്‍ നന്നായി മുക്കി, ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കുക. നല്ല മധുരമുള്ള നാലുമണി പലഹാരം റെഡി.
നോട്ട്: മൈദയ്ക്ക് പകരം ഗോതമ്പുപൊടിയും ഉപയോഗിക്കാം. മാങ്ങ എടുക്കുമ്പോള്‍ ഒരുപാടു പഴുത്തത് എടുക്കാതിരിക്കുക.
Content Highlights: mango pori recipe