താമരത്തണ്ട് കൊണ്ട് വൈകുന്നേരത്തെ ചായക്ക് ഒപ്പം കഴിക്കാന്‍ ഒരു ചൈനീസ് പലഹാരമായാലോ, തമാശയല്ല...

ചേരുവകള്‍

  1. താമരത്തണ്ട്- 150 ഗ്രാം
  2. കോണ്‍ഫ്ളോര്‍- 20 ഗ്രാം
  3. ഉപ്പ്- ആവശ്യത്തിന്
  4. എണ്ണ- ആവശ്യത്തിന്
  5. ഗോള്‍ഡന്‍ ഗാര്‍ലിക്ക്- 30 ഗ്രാം (ഗാര്‍ലിക് ചെറുതായി നുറുക്കി സ്വര്‍ണനിറമാകും വരെ വറുത്തെടുക്കുക) 
  6. ചില്ലി ഓയില്‍- 15 മില്ലി
  7. സ്പ്രിങ് ഒനിയന്‍- 20 ഗ്രാം

തയ്യാറാക്കുന്ന വിധം

താമരത്തണ്ട് കഴുകി നുറുക്കി വയ്ക്കാം. ഒരു ബൗളില്‍ കോണ്‍ഫ്‌ളോറും ഉപ്പും എടുത്ത ശേഷം താമരത്തണ്ട് ഇതിലിട്ട് നന്നായി മിക്‌സ് ചെയ്യുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ താമരത്തണ്ട് ഇട്ട ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തുകോരാം. മറ്റൊരു പാനില്‍ ചില്ലിഓയില്‍, ഗോള്‍ഡന്‍ ഗാര്‍ലിക്, താമരത്തണ്ട് എന്നിവ ചേര്‍ത്തിളക്കുക. അതിലേക്ക് നുറുക്കിയ സ്പ്രിങ് ഒനിയന്‍, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കാം.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വായിക്കാം

Content Highlights: lotus stem stir fry recipe snacks