ഴുന്നുവടയും പക്കവടയും ഉണ്ടാക്കുന്നതു പോലെ തന്നെ കപ്പ കൊണ്ടും ഒരു വട ഉണ്ടാക്കി നോക്കിയാലോ? കപ്പ വട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ചേരുവകള്‍

കപ്പ - 1 കിലോ

മൈദ - 2 ടേബിള്‍ സ്പൂണ്‍

സവാള - 1 എണ്ണം

ഇഞ്ചി - ചെറിയകഷ്ണം അരിഞ്ഞത്

മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍

പച്ചമുളക്-  5 എണ്ണം (ചെറുതായി അരിഞ്ഞത്)

എണ്ണ - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം:

കപ്പ വേവിച്ച് ഉടച്ച് അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി എന്നിവയും മുളക് പൊടിയും മൈദയും ചേര്‍ത്ത് നന്നായി കുഴച്ച് വട രൂപത്തിലാക്കി എണ്ണയില്‍ വറുത്തെടുക്കുക.

content highlight: kappa vada recipe