വളരെ രുചികരമാണ് ചക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന ഐസ്‌ക്രീം. വളര എളുപ്പത്തില്‍ തയ്യാറാക്കാനും സാധിക്കും.
ചേരുവകള്‍
നന്നായി പഴുത്ത ചക്കച്ചുള- 2 കപ്പ്
പാല്‍- അരലിറ്റര്‍
ഗോതമ്പ് പൊടി- 2 സ്പൂണ്‍
പഞ്ചസാര- 200 ഗ്രാം
വാനില എസന്‍സ്- 1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചക്ക ചെറുതായി അരിഞ്ഞ് മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. ഗോതമ്പ് പൊടി കുറച്ച് വെള്ളത്തില്‍ കലക്കി പാല്‍ വെള്ളം ചേര്‍ക്കാതെ തിളയ്ക്കുമ്പോള്‍ അതിലേക്ക് ഒഴിച്ചുകൊടുക്കണം. നന്നായി കുറുകിയതിനു ശേഷം തീയണയ്ക്കാം. ചൂടാറിയതിനു ശേഷം ചക്കയും വാനില എസന്‍സും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അടപ്പുള്ള പാത്രത്തിലേക്ക് ഒഴിച്ച് അടച്ച് കട്ടയാകുന്ന വരെ ഫ്രീസറില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
(കേരള സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ റെസിപ്പികള്‍)
Content Highlights: Jackfruit Ice Cream Recipe, Food, Snacks