ച്ചാറായും തോരന്‍വച്ചും കറികളില്‍ പുളി നല്‍കാനുമൊക്കെയാണ് സാധാരണ ഇരുമ്പന്‍ പുളി ഉപയോഗിക്കുന്നത്. ഇരുമ്പന്‍പുളിയെ രുചികരമായ ജ്യൂസാക്കിയാലോ.

ശ്രദ്ധിക്കേണ്ടത്: വൃക്കസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ഇത് ഉപയോഗിക്കുന്നത് നല്ലതല്ല. മാത്രമല്ല ദിവസവും ഈ ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം. ഇരുമ്പന്‍ പുളി അങ്ങനെ തന്നെ ഉപയോഗിക്കാതെ അതിന്റെ സത്ത് മാത്രമെടുത്ത് ജ്യൂസ് ആക്കുന്നതാണ് കുറച്ചുകൂടി സുരക്ഷിതം.

ചേരുവകള്‍

  1. ഇരുമ്പന്‍പുളി: 6 എണ്ണം
  2. പഞ്ചാര: 4 ടീസ്പൂണ്‍
  3. ഇഞ്ചി: ഒരു കഷണം
  4. ഏലക്കായ: 4 എണ്ണം

തയ്യാറാക്കുന്ന വിധം 

ഇരുമ്പന്‍പുളി മിക്‌സിയില്‍ അടിച്ച് അതിന്റെ സത്ത് അരിച്ചെടുക്കുക. ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക പിന്നീട് അതില്‍ ആവശ്യത്തിന് വെള്ളവും ആദ്യം തയ്യാറാക്കിയ സത്തും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിക്കാം

(കേരള സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ റെസിപ്പികള്‍)

Content Highlights: irumban puli juice