വിറ്റാമിനുകളും മിനറലുകളും ഏറെ അടങ്ങിയ കാരറ്റും ഓറഞ്ചും ചേര്‍ത്ത് ഒരു ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ഡ്രിങ്ക് തയ്യാറാക്കിയാലോ

ചേരുവകള്‍

  1. കാരറ്റ്, വലുത്- ഒന്ന്
  2. ഓറഞ്ച്- രണ്ട്
  3. ഫ്രഷ് ഓറഞ്ച് ജ്യൂസ്- 100 മില്ലി
  4. ചിയ സീഡ്‌സ്- ഒരു ടീസ്പൂണ്‍
  5. തൈര്- അരക്കപ്പ്
  6. ഈന്തപ്പഴം, കുരുനീക്കിയത്- മൂന്ന്
  7. കറുവപ്പട്ട- അര ടീസ്പൂണ്‍
  8. ഇഞ്ചി, ചതച്ചത്- അര ടേബിള്‍ സ്പൂണ്‍
  9. എണ്ണ- അര ടേബിള്‍ സ്പൂണ്‍
  10. മഞ്ഞള്‍- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ഒരു ഗ്രൈന്‍ഡറില്‍ ഇട്ട് നന്നായി അടിച്ചെടുക്കുക. സേര്‍വിങ് ഗ്ലാസില്‍ പകര്‍ന്ന് കുടിക്കാം. ആവശ്യമെങ്കില്‍ തണുപ്പിച്ച് കുടിക്കാം.

Content Highlights: Immunity-Boosting Drink:  Vitamin Rich Orange Carrot Drink