ഴക്കാലമൊക്കെ കഴിഞ്ഞു തുടങ്ങി, പുറത്ത് വെയിലും ചൂടും. വെള്ളരിയും തൈരും ചേർന്ന സ്മൂത്തി പരീക്ഷിച്ചാലോ? വിശപ്പകറ്റാനും ചൂടിൽ നിന്നും ആശ്വാസം ലഭിക്കാനും നല്ലതാണ് ഈ സ്മൂത്തി. മാത്രമല്ല തൈരും വെള്ളരിയും ഉദരാരോഗ്യത്തിനും വളരെ ഗുണകരമാണ്.

ചേരുവകൾ

  1. തൈര്- ഒരു കപ്പ്
  2. വെള്ളരി, അരിഞ്ഞത്- അര കപ്പ്
  3. പുതിനയില- രണ്ട് ടീസ്പൂൺ
  4. ജീരകം വറുത്ത് പൊടിച്ചത്- ഒരു ടീസ്പൂൺ
  5. മുളക്പൊടി- അര ടീസ്പൂൺ
  6. ബ്ലാക്ക് സാൾട്ട്- പാകത്തിന്
  7. മല്ലിയില- അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

ഒരു ബ്ലൻഡിറിൽ തൈര്, വെള്ളരി, പുതിനയില എന്നിവ പാകത്തിന് വെള്ളം ചേർത്ത് അടിച്ചെടുക്കുക. ഇത് ഒരു ജാറിലേക്ക് മാറ്റിയ ശേഷം ജീരകം പൊടിച്ചത്, മുളക്പൊടി, ബ്ലാക്ക് സാൾട്ട് എന്നിവ പാകത്തിന് ചേർക്കാം. ഇനി മല്ലിയില തൂവി അലങ്കരിക്കാം. കൂടുതൽ തണുപ്പ് വേണമെങ്കിൽ ഐസ്ക്യൂബുകൾ ഇടാം.

Content Highlights:healthy and cooling cucumber yogurt smoothie