foodചേരുവകള്‍

1. പാല്‍ പൊടി -1.1/2 കപ്പ് 
2. പാല്‍ -3 ടേബിള്‍ സ്പൂണ്‍ 
3. നെയ്യ് -2 ടീസ്പൂണ്‍ 
4. മൈദ -2 ടേബിള്‍ സ്പൂണ്‍ 
5. ബേക്കിംഗ് പൗഡര്‍ -1/2 ടീസ്പൂണ്‍ 
7. പഞ്ചസാര -1.1/2 കപ്പ് 
8. വെള്ളം - 2കപ്പ് 
9.ഏലക്ക പൊടി - 1/2   ടീസ്പൂണ്‍ 
10. നാരങ്ങാ നീര് -2 തുള്ളി 
11. ഓയില്‍ -പൊരിക്കാന്‍ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം :

പാല്‍പ്പൊടി, മൈദ, ബേക്കിംഗ് പൗഡര്‍, പാല്‍, ഉരുക്കിയ നെയ്യ് എല്ലാം കൂടി നന്നായി മിക്‌സ് ചെയ്തെടുത് മാവ് പോലെ കുഴച്ചെടുക്കുക. എന്നിട്ട് 5 മിനിറ്റിന് ശേഷം ചെറിയ ഉരുളകളാക്കി ഓയിലില്‍ ഡീപ് ഫ്രൈ ചെയ്‌തെടുക്കാം. 

വെള്ളത്തില്‍ പഞ്ചസാരയും ഏലക്കാ പൊടിയും നാരങ്ങാ നീരും ചേര്‍ത്ത്  തിളപ്പിച്ചു ഷുഗര്‍ സിറപ്പ് ഉണ്ടാക്കിയെടുക്കാം.
പൊരിച്ചെടുത്ത ഉരുളകള്‍ സിറപ്പിലിട്ട് 15 മിനിറ്റിന് ശേഷം എടുത്ത് തണുപ്പിച്ചു കഴിക്കാം.

Content Highlight: Home made Gulab jamun recipe