നാടന്‍ പലഹാരങ്ങളില്‍ പ്രധാനിയാണ് പരിപ്പ് വട. സാധാരണ തയ്യാറാക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഗ്രീന്‍പീസ് കൊണ്ട് ഈ വട തയ്യാറാക്കിയാലോ. ഗ്രീന്‍ പീസ് നല്ലവണ്ണം കുതിര്‍ത്തെടുത്താണ് ഇത് തയ്യാറാക്കേണ്ടത്.

ചേരുവകള്‍

  1. ഗ്രീന്‍ പീസ്: 1 കപ്പ്
  2. സവാള: 1 
  3. ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്  : 3 ടേബിള്‍ സ്പൂണ്‍
  4. പച്ചമുളക്: 4
  5. വറ്റല്‍ മുളക്: 6
  6. മല്ലിയില: 1/2 കപ്പ്
  7. ഗരം മസാല: 1 ടീസ്പൂണ്‍
  8. മല്ലിപൊടി: 1 ടീസ്പൂണ്‍
  9. ജീരകം പൊടി: 1/2 ടീസ്പൂണ്‍
  10. നാരങ്ങ നീര്: പകുതി നാരങ്ങ
  11. ഉപ്പ്: 1 ടീസ്പൂണ്‍
  12. ബേക്കിംഗ് സോഡ: 1/4 ടീസ്പൂണ്‍
  13. ഉരുളക്കിഴങ്ങ്: ഒരു വലിയത്  (വേവിച്ച് ഉടച്ചത്)

തയ്യാറാക്കുന്ന വിധം
ഗ്രീന്‍ പീസ് 8 മണിക്കൂര്‍  കുതര്‍ത്തുക.  പൂര്‍ണ്ണമായും വെള്ളം കളഞ്ഞ് ഉണക്കി എടുക്കുക. ഉരുളക്കിഴങ്ങ് ഒഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് വെള്ളം ഉപയോഗിക്കാതെ  അരച്ചെടുക്കുക. ഒരുപാട് അരഞ്ഞ് പോവരുത് കൊറച്ച് തരികളൊക്കെ വേണം.
ഇപ്പോള്‍ 1/4 ടീസ്പൂണ്‍ ബേക്കിംഗ് സോഡയും ഒരു വലിയ ഉരുളക്കിഴങ്ങും ചേര്‍ത്ത്  നന്നായി യോജിപ്പിക്കുക. ഇനി നേര്‍ത്ത വട്ടം ആയി രൂപപ്പെടുത്തുക, ഓരോ വശത്തും 1 മിനിറ്റ് ഇടത്തരം മുതല്‍ കുറഞ്ഞ തീയില്‍ നന്നായി ഫ്രൈ ചെയ്യുക.

Content Highlights: Green peas vada recipe