കാരറ്റും പാലും ഡ്രൈഫ്രൂട്ട്‌സുമൊക്കെ ചേര്‍ത്ത് ഒരു ഉഗ്രന്‍ ഹല്‍വ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ചേരുവകള്‍

കാരറ്റ്- 650 ഗ്രാം
പാല്‍- നാല് കപ്പ്
നെയ്യ്- നാല് ടീസ്പൂണ്‍
പാല്‍ക്കട്ടി-100 ഗ്രാം
പഞ്ചസാര- 12 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി- ഒരു ടീസ്പൂണ്‍
ഡ്രൈ ഫ്രൂട്ട്‌സ്- 30 ഗ്രാം

തയ്യാറാക്കുന്ന വിധം

കാരറ്റ് കഴുകി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് പാല്‍ ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ചെറുതീയില്‍ തിളപ്പിക്കുക. പാലിന്റെ അളവ് പകുതിയില്‍ കുറഞ്ഞുവരുമ്പോള്‍ അതിലേക്ക് പാല്‍ക്കട്ടി ചേര്‍ത്ത് പത്ത് മിനിറ്റ് കൂടി വേവിക്കുക. ഇതിലേക്ക് നെയ്യ്, പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവയും തുടര്‍ന്ന് ഡ്രൈ ഫ്രൂട്ട്‌സും ചേര്‍ക്കുക. പാല്‍ വറ്റുന്നതുവരെ ഇളക്കുക. അതിനുശേഷം ഡ്രൈഫ്രൂട്ട് കൊണ്ട് അലങ്കരിച്ച്, ചൂടോടെയോ അല്ലാതെയോ വിളമ്പാം. 

Content Highlights: Gajar ka halwa recipe, Food, Recipes

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌