ത്തിപ്പഴവും ഉണക്കമുന്തിരിയുമെല്ലാം ചേര്‍ത്ത് ഒരു കിടിലന്‍ നോ ആല്‍ക്കഹോളിക്ക്‌ ഫ്രൂട്ട് കേക്ക് ഉണ്ടാക്കി നോക്കിയാലോ? ഫ്രൂട്ട് കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ചേരുവകള്‍:

മൈദ - 2 കപ്പ്
പഞ്ചസാര - 1 കപ്പ്
പഞ്ചസാര കാരമലൈസ് ചെയ്തത് - 1 കപ്പ്
മുട്ട - 4 എണ്ണം
ബട്ടര്‍ - 200 ഗ്രാം
ഗ്രാമ്പു, പട്ട, ഏലയ്ക്ക - കാല്‍ ടീസ്പൂണ്‍ വീതം
ജാതിക്കപ്പൊടി - കാല്‍ ടീസ്പൂണ്‍
ബേക്കിങ് പൌഡര്‍ - 1 ടീസ്പൂണ്‍
ബേക്കിങ് സോഡ - അര ടീസ്പൂണ്‍
വാനില എസ്സെന്‍സ് - 1 ടീസ്പൂണ്‍
ഓറഞ്ചിന്റെ തൊലിഗ്രേറ്റ് ചെയ്തത് - 1 ടീസ്പൂണ്‍
ഉണക്ക മുന്തിരി - അര കപ്പ്
അണ്ടിപ്പരിപ്പ് -അര കപ്പ്
ബദാം - കാല്‍ കപ്പ്
ടൂട്ടി ഫ്രൂട്ടി - കാല്‍ കപ്പ്
ആപ്രിക്കോട്ട് (അത്തിപ്പഴം)- ആവശ്യത്തിന്
പ്രൂണ്‍സ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഡ്രൈ ഫ്രൂട്‌സും നട്‌സും ചെറുതായി അരിഞ്ഞ് ഓറഞ്ചുനീരില്‍ മുക്കി ഫ്രിഡ്ജില്‍ രണ്ടു ദിവസം വെയ്ക്കുക. എന്നും ഇളക്കിക്കൊടുക്കുക. ഓവന്‍ 170 ഡിഗ്രിയില്‍  പ്രീ ഹീറ്റ് ചെയ്യുക. ഒരു കേക്ക് ടിന്നില്‍ ബട്ടര്‍ തേച്ച് മൈദമാവ് തൂവി വെയ്ക്കുക. ഒരു കപ്പ് പഞ്ചസാര ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ ഇട്ട് ചെറിയ തീയില്‍ കാരമലൈസ് ചെയ്യുക. ഒരു ഇളം ബ്രൗണ്‍ കളര്‍ ആയാല്‍ മതി. ഇതിലേക്ക് കാല്‍ കപ്പ് ചൂടുവെള്ളം ഒഴിച്ച് നന്നായി സിറപ്പ് ആയാല്‍ ഓഫ് ആക്കി തണുക്കാന്‍ മാറ്റിവെയ്ക്കുക. കേക്കിന് ബ്രൗണ്‍ കളര്‍ കിട്ടാന്‍ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. പട്ട, ഏലയ്ക്ക, ജാതിക്ക എന്നിവ പൊടിച്ചെടുക്കുക. മൈദയും ബേക്കിങ് പൗഡറും പൊടിച്ചുവെച്ച സ്‌പൈസ് മിക്‌സും നന്നായി ഇളക്കി യോജിപ്പിക്കുക. ബട്ടറും പഞ്ചസാരയും നന്നായി സോഫ്റ്റ് ആകുംവരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് ഓരോ മുട്ട വീതം ചേര്‍ത്ത് ബീറ്റ് ചെയ്യുക. വാനില എസ്സെന്‍സ് ചെറുനാരങ്ങയുടെ തൊലി, മിക്‌സ് ചെയ്തു വെച്ച മൈദ എന്നിവ കുറച്ചു കുറച്ചു ചേര്‍ത്ത് കട്ടകെട്ടാതെ സ്മൂത്ത് ആയ ഒരു ബാറ്റര്‍ തയ്യാറാക്കുക. മൈദ ചേര്‍ക്കുമ്പോള്‍ ഇടയ്ക്ക് ഉണ്ടാക്കിവെച്ച കാരമല്‍ സിറപ്പ്, ഡ്രൈ ഫ്രൂട്ട്‌സ്, കുതിര്‍ത്തുവെച്ച ജ്യൂസ്, അത് മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ ചേര്‍ത്ത് കൊടുക്കാം. (ഇഷ്ടംപോലെ കൂടുതല്‍ ചേര്‍ത്താലും കുഴപ്പമില്ല.). ഊറ്റിവെച്ച ഡ്രൈ ഫ്രൂട്ട്‌സിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ മൈദ ചേര്‍ത്ത് നന്നായി ഇളക്കി എടുക്കുക. ഇത് കേക്ക് ബാറ്ററിലേക്കു ചേര്‍ത്ത് യോജിപ്പിച്ച് തയ്യാറാക്കി വെച്ച കേക്ക് ടിന്നില്‍ ഒഴിച്ച് 160 ഡിഗ്രിയില്‍ 55 മുതല്‍ 65 മിനിറ്റ് വരെ ബേക്ക് ചെയ്‌തെടുക്കുക. മുകള്‍ഭാഗം നല്ല ബ്രൗണ്‍ കളര്‍ ആയി വരണം. രണ്ടുദിവസം കഴിഞ്ഞ് കഴിക്കുന്നതാണ് ടേസ്റ്റ്.

content highlight: fruit cake recipe