നല്ല കടുപ്പത്തിലൊരു ചായ ഒപ്പം നല്ല പലഹാരവും ജോലി കഴിഞ്ഞ വീട്ടിലെത്തിയാല്‍ ഇങ്ങനെയൊരു കോമ്പോ പ്രതീക്ഷക്കാത്തവര്‍ കുറവായിരിക്കും. വെള്ള കടല, മല്ലിയില , സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ മിശ്രിതം കൊണ്ട് ഉണ്ടാക്കുന്ന ഒരു മിഡില്‍ ഈസ്റ്റേണ്‍ ഫാസ്റ്റ് ഫുഡ് ആണ് ഫലാഫെല്‍. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം.

ചേരുവകള്‍

 1. വെള്ളക്കടല: 1 കപ്പ്
 2. മല്ലി ഇല: 2 കൈപ്പിടി
 3. വെളുത്തുള്ളി: 5
 4. സവാള: ഒന്ന് ചെറുത്
 5. ജീരകപൊടി: 3/4 ടീസ്പൂണ്‍
 6. മല്ലിപൊടി: 1/2 ടീസ്പൂണ്‍
 7. മുളകുപൊടി: 1/2 ടീസ്പൂണ്‍
 8. പച്ചമുളക്: 34
 9. കുരുമുളക് പൊടി: 1/2 ടീസ്പൂണ്‍
 10. ബേക്കിംഗ് സോഡ: 1/2 ടീസ്പൂണ്‍
 11. ഉപ്പ്: ആസ്വദിക്കാന്‍
 12. നാരങ്ങ നീര്: 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

വെള്ളക്കടല 24 മണിക്കൂര്‍കുതര്‍ത്തുക. കടലയില്‍ നിന്ന് നന്നായി വെള്ളം കളയുക. ഇനി അരിഞ്ഞ സവാള, വെളുത്തുള്ളി, മല്ലിയില, ഉപ്പ്, ജീരകം, മല്ലി, കുരുമുളക്, മുളകുപൊടി, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
ഇപ്പോള്‍ ഇത് ഒരു ഫുഡ് പ്രോസസറില്‍ ഇടുക. എന്നിട്ട്എല്ലാ ചേരുവകളും ഒരുമിച്ച് പള്‍സ് ചെയ്യുക. തരു തരുപ്പോടെ അരയ്ക്കുക.അമിതമായി പ്രോസസ്സ് ചെയ്യരുത്, പേസ്റ്റായി മാറാന്‍ പാടില്ല .ഇനി മിശ്രിതം ഒരു പാത്രത്തില്‍ മാറ്റുക. ഉപ്പ് ക്രമീകരിക്കുക. 
ഇനി പാത്രം മൂടി വച്ച് 12 മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. അതേസമയം, ഫലാഫല്‍ മിശ്രിതം റൗണ്ട് ബോളുകളാക്കുക. എണ്ണ ചൂടായി കഴിഞ്ഞാല്‍ ഫലാഫെല്‍ ഇട്ട് ഇരുവശത്തും സ്വര്‍ണ്ണനിറം ആവുംവരെ ഫലാഫെലുകള്‍ ഫ്രൈ ചെയ്യുക.

Content Highlights: falafel recipe