മെഡിറ്ററേനിയൻ റെസ്റ്റോറന്റുകളിലെ പ്രധാന വിഭവമാണ് ഫലാഫേൽ പിറ്റ സാൻഡ്വിച്ച്. സസ്യാഹാരികൾക്ക് ഇത് ഏറെ ഇഷ്ടപ്പെടും.
ചേരുവകൾ
ബ്രഡ് പൊടി- 100 ഗ്രാം
മല്ലിയില അരിഞ്ഞത്- 50 ഗ്രാം
ജീരകം പൊടിച്ചത്- ഒരു ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ചുവന്ന കാപ്സിക്കം ചതച്ചത്- ഒരു ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത്- രണ്ട് അല്ലി
വെള്ളക്കടല വേവിച്ചത്- 200 ഗ്രാം
ഒലിവെണ്ണ- 100 മില്ലിലിറ്റർ
പീറ്റ ബ്രഡ്- നാലെണ്ണം
ഉള്ളി, തക്കാളി, വെള്ളരി അരിഞ്ഞത്- 100 ഗ്രാം
എള്ള് പേസ്റ്റ് രൂപത്തിലാക്കിയത്- 50 മില്ലിഗ്രാം
ലെറ്റ്യൂസ്- 10 ഗ്രാം
നാരങ്ങ നീര്- ഒരു നാരങ്ങ പിഴിഞ്ഞത്
തെെര്- ഒരു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഫലാഫേൽ: മേൽപ്പറഞ്ഞതിൽ ആദ്യ എട്ടുചേരുവകൾ മിക്സിയിൽ നന്നായി അരച്ചെടുക്കുക. അരപ്പ് 16 തുല്യഭാഗങ്ങളായി പകുത്തശേഷം ഓരോന്നും കാൽ ഇഞ്ച് കനത്തിൽ പരത്തിയെടുക്കുക(പാറ്റി). ചൂടാക്കിയ ഒലിവെണ്ണയിലേക്ക് ഇവ ഇടാം. ഓരോവശവും ബ്രൗൺ നിറമാകുന്നതുവരെ അഞ്ചുമിനിറ്റ് വീതം ചൂടാക്കുക.
സോസ്: തെെര്, നാരങ്ങാനീര്, എള്ള് പേസ്റ്റ്, വെളുത്തുള്ളി(ഒരു അല്ലി) എന്നിവ നന്നായി ചേർത്ത് ഇളക്കിയെടുക്കുക. പീറ്റ ബ്രഡിന്റെ ഓരോ പകുതിയിലും ഒന്നര ടീസ്പൂൺ വീതം സോസ് തേയ്ക്കുക. ഒരു ലെറ്റ്യൂസ് ഇല, രണ്ട് തക്കാളി കഷ്ണം, രണ്ട് പാറ്റി എന്നിവ വെച്ച് ഇത് നിറയ്ക്കണം. ശേഷം വിളമ്പാം.
Content Highlights: Falafel Pita Sandwich recipe, Food
ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്