വൈകുന്നേരം ചായോടൊപ്പം കൊറിക്കാന്‍ എന്തെങ്കിലും ഒരു പലഹാരം വേണമല്ലേ. എന്നാല്‍ തനി നാടന്‍ പലഹാരങ്ങള്‍ തന്നെ ആയോലോ.
പഴം വട
ചേരുവകൾ :

1. നേന്ത്രപ്പഴം - 2 എണ്ണം (നന്നായി പഴുത്തത്)
2. അരിപ്പൊടി - 1 കപ്പ്
3. പഞ്ചസാര - 3 ടേബിൾ സ്പൂൺ
4. ബദാം, കശുവണ്ടിപ്പരിപ്പ് - 10/15 എണ്ണം ചെറുതായി ഗ്രേറ്റ് ചെയ്തത്
5. റസ്ക്പൊടി - ആവശ്യത്തിന്
6. വെള്ളം, വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
നേന്ത്രപ്പഴം ചെറുതായി അരിഞ്ഞ് പഞ്ചസാരയും കുറച്ചു വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അരച്ച് എടുക്കുക. ഇതിൽ ഗ്രേറ്റ് ചെയ്ത ബദാം, കശുവണ്ടിപ്പരിപ്പ് ചേർക്കുക. അരിപ്പൊടി കുറച്ചു കുറച്ചായി ചേർത്ത് ഇളക്കി കുഴച്ചെടുക്കുക. കുറെശ്ശേ മാവെടുത്ത് ചെറിയ ഉരുളകളാക്കി വട ഷേപ്പിൽ പരത്തി റസ്ക്പൊടിയിൽ എല്ലാ ഭാഗവും നന്നായി കവർ ചെയ്ത്, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായതിനു ശേഷം ചെറുതീയിൽ വട ഓരോന്നും ഇട്ട് രണ്ടു സൈഡും ബ്രൗൺ നിറം ആകുന്നത് വരെ ഫ്രൈ ചെയ്തെടുക്കാം.
സ്പൈസി കോളിെഫ്ലവർ പക്കോഡ
ചേരുവകൾ:

1. കോളിെഫ്ലവർ - 1 ചെറുത്
2. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
3. കടലപ്പൊടി - അര കപ്പ്
4. കാശ്മീരി ചില്ലി പൗഡർ - അര ടീസ്പൂൺ
5. കോൺഫ്ലോർ - 2 ടേബിൾസ്പൂൺ
6. ഉപ്പ് - ആവശ്യത്തിന്
7. കായം - കാൽ ടീസ്പൂൺ
8. മല്ലിയില അരിഞ്ഞത് - 1 ടേബിൾസ്പൂൺ
9. ഗരം മസാല - അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
കോളിഫ്ലവർ ഇതളുകളാക്കി ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട ചെറു ചൂടുവെള്ളത്തിൽ 15 മിനിറ്റ് ഇട്ടശേഷം ഊറ്റി വെയ്ക്കുക. കടലപ്പൊടി, കോൺഫ്ലോർ, കാശ്മീരി ചില്ലി പൗഡർ, ഉപ്പ്, കായം, മല്ലിയില അരിഞ്ഞത്, ഗരം മസാല എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് ബാറ്റർ തയ്യാറാക്കുക. 10 മിനിറ്റ് ശേഷം കോളിഫ്ലവർ ഓരോന്നായി മുക്കി പൊരിച്ചെടുക്കുക.
പിത്സാ കപ്പ്
ചേരുവകൾ :
1. ബ്രഡ് - 6 സ്ലൈസ്
2. ചിക്കൻ ഉപ്പും കുരുമുളക് പൊടിയും സോയ സോസും ചേർത്ത് വേവിച്ച് ചെറിയ കഷ്ണങ്ങൾ ആക്കിയത് - അര കപ്പ്
3. കാപ്സികം - അര
4. സവാള - ഒന്നിന്റെ പകുതി
5. ഒറിഗാനോ - 1 നുള്ള്
6. തക്കാളി - അര
7. മൊസറെല്ല ചീസ് - കാൽ കപ്പ്
8. ഉപ്പ് - ആവശ്യത്തിന്
9. ചില്ലി ഫ്ലേക്സ് - കാൽ ടീസ്പൂൺ
10. പിസ്സ സോസ് - ആവശ്യത്തിന്
21. ബട്ടർ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ബ്രഡ്ഡ് അരികുവശം കളഞ്ഞ് (കളയാതെയും ചെയ്യാം) ചെറുതായി ഒന്ന് പരത്തുക. സവാള, തക്കാളി, കാപ്സികം എന്നിവ ചെറുതായി കട്ട് ചെയ്തു വെയ്ക്കുക. കപ്പ് കേക്ക് മോൾഡിൽ ബട്ടർ തടവി ബ്രഡ്ഡ് വെയ്ക്കുക. പിസ്സ സോസ് പുരട്ടുക. (ടൊമാറ്റോ സോസ് ആയാലും മതി) ഇതിലേക്ക് ചിക്കൻ, വെജിറ്റബിൾ മിക്സ് വെച്ച് മുകളിൽ മൊസറെല്ല ചീസ് ഇട്ടു കൊടുക്കുക.
ഒറീഗാനോ, ചില്ലി ഫ്ലേക്‌സ് ഒന്നു സ്പ്രെഡ് ചെയ്തു കൊടുക്കുക. ഇതു 200 ഡിഗ്രിയിൽ 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
ഉഴുന്നുവട
ചേരുവകൾ:

1. ഉഴുന്ന് - 2 കപ്പ്
2. മല്ലിയില അരിഞ്ഞത് - ഒരു ടീസ്പൂൺ
3. ഇഞ്ചി അരിഞ്ഞത് - ഒരു ടീസ്പൂൺ
4. ഉള്ളി (അരിഞ്ഞത്) - രണ്ടു/മൂന്നു ടേബിൾസ്പൂൺ
5. പച്ചമുളക് - ഒരെണ്ണം
6. തേങ്ങാക്കൊത്ത് - 3 ടീസ്പൂൺ
7. ഉപ്പ് - ആവശ്യത്തിന്
8. എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഉഴുന്ന് 2 മണിക്കൂറോളം കുതിർത്ത് വെച്ചാൽ മതിയാകും, പക്ഷേ, കൂടുതൽ നേരം കുതിർത്താൽ അരച്ചെടുക്കാനുള്ള എളുപ്പവും വടയുടെ രുചിയും കൂടും.
കുതിർത്തുവച്ച ഉഴുന്ന് ഉപ്പും ചേർത്ത് നല്ലതു പോലെ അരച്ചെടുക്കുക. വെള്ളം വളരെ കുറച്ച് അത്യാവശ്യത്തിനു മാത്രം ചേർത്തു അരയ്ക്കണം. 2 മുതൽ 6 വരെയുള്ള ചേരുവകൾ ഒരു പാത്രത്തിൽ എടുത്തു അതിൽ അരച്ച ഉഴുന്നുംചേർത്ത് നന്നായി മിക്സ് ചെയ്യുക.
ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ, മിക്സിൽ നിന്ന് ഓരോ ഉരുളകൾ എടുത്തു തുളയുണ്ടാക്കി എണ്ണയിൽ വറുത്തു കോരുക. ഉഴുന്നുമാവ് കൈയിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ, ഓരോ ഉരുളയും കൈയിൽ എടുക്കുന്നതിനു മുന്നെ ഇത്തിരി വെള്ളത്തിൽ കൈ ഒന്നു മുക്കിയെടുക്കുക. തേങ്ങാ ചട്ണി, സാമ്പാർ, തക്കാളി ചട്നി എന്നിവയുടെ കൂടെ ചൂടോടെ കഴിക്കാം.
തയ്യാറാക്കിയത്: കൃഷ്ണ ബിനീഷ്, ഗീത ശിവശങ്കര്‍, സജ്‌നാ മഹബൂബ്, സജിന പടിഞ്ഞാറ്റയില്‍