ചേരുവകള്‍

നേന്ത്രപ്പഴം: 2 എണ്ണം
ഏലക്ക- 2 എണ്ണം
നെയ്യ്- 2 സ്പൂണ്‍
പഞ്ചസാര- ആവശ്യത്തിന്
മുട്ട- 3 എണ്ണം
കശുവണ്ടി- 6 എണ്ണം
കിസ്മിസ്- ആവശ്യാനുസരണം 

തയ്യാറാക്കുന്ന വിധം 

രണ്ട് പഴുത്ത നേന്ത്രപ്പഴം തൊലി കളഞ്ഞ്  ചെറുതായി മുറിച്ച് രണ്ട് ഏലക്കായും രണ്ട് റ്റേബിള്‍ സ്പൂണ്‍ നെയ്യും 2  സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് ഫ്രൈപാനിലിട്ട് നന്നായി വഴറ്റുക.

മൂന്ന് മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലൊഴിച്ച് രണ്ട് ഏലക്കായയും മൂന്ന് ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിക്കുക.

egg banan cake


കുറച്ച് നെയ്യില്‍ ആറു കശുവണ്ടി പൊട്ടിച്ചതും കിസ്മിസും വറുത്ത് മുട്ടയിലൊഴിക്കുക. ബ്രൗണ്‍ കളറായാല്‍ പഴവും മൊട്ടയും ഒരു പാത്രത്തില്‍ ഒഴിച്ച് നന്നായി യോജിപ്പിച്ച് ഒരു നോണ്‍ സ്റ്റിക്ക് പാത്രത്തിലൊഴിച്ച് അടുപ്പില്‍ വെച്ച്  ചെറിയ  ഫ്‌ലൈമില്‍ 10 മിനുട്ട് വെച്ച് ഓഫ് ചെയ്യുക. ചൂടാറിയാല്‍ ഒരു പ്ലൈറ്റിലേക്ക് തട്ടുക. മുറിച്ച് കഴിക്കാം