തേന്‍കുഴല്‍ എന്നാണ് പേരെങ്കിലും തേനിന്റെ അംശം പോലും ഇതിലില്ല. വളരെ സോഫ്റ്റായ ഒരിനം മുറുക്കാണിത്. ഏറെ രുചികരവും ഉണ്ടാക്കാന്‍ വളറെ ഈസിയുമാണ് ഈ തേന്‍കുഴല്‍
ആവശ്യമുള്ള സാധനങ്ങള്‍
- ഉഴുന്നുപരിപ്പ്-കാല് കപ്പ്
- പത്തിരിപ്പൊടി-ഒന്നേ കാല് കപ്പ്
- ജീരകം-ഒരു ടീസ്പൂണ്‍
- വെണ്ണ-ഒരു ടേബിള്‍ സ്പൂണ്‍
- കായം പൊടി-ഒരു നുള്ള്
- വെള്ളം, ഉപ്പ്, എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് വറുത്തശേഷം നല്ല മിനുസമായി പൊടിച്ചെടുക്കണം. ഇതിലേക്ക് പത്തിരിപ്പൊടി, ജീരകം, ഉപ്പ്, വെണ്ണ, കായം എന്നിവ ചേര്‍ത്ത് വെള്ളം കൂട്ടി നന്നായി കുഴച്ച് മാറ്റി വെയ്ക്കുക
ഇടിയപ്പം ഉണ്ടാക്കുന്ന അച്ചില്‍ മുറുക്കിന്റെ ചില്ലിടണം. ഇതില്‍ അല്പം എണ്ണ തടവിയശേഷം തയ്യാറാക്കി കൂട്ടി പകുതിയോളം നിറയ്ക്കുക. ഇനി എണ്ണ തടവിയ ഒരു തവിയിലേക്ക് ഈ കൂട്ട് മുറുക്കിന്റെ ആകൃതിയില്‍ പഴിഞ്ഞെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണ തിളയ്ക്കുമ്പോള്‍ മുറുക്കുകള്‍ ഒന്നൊന്നായി ഇട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ മൂപ്പിച്ചെടുക്കുക.
Content Highlights: Easy Snack Recipe