ബേക്കറി പലഹാരങ്ങളിലെ രാജാവാണ് പഫ്സ്. വീട്ടിലും എളുപ്പത്തില്‍ ഈ വിഭവം തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
- ചിക്കന്‍ എല്ലില്ലാത്തത്ത് - 200 ഗ്രാം
- ഉരുളക്കിളങ്ങ് - രണ്ട്
- വെണ്ണ - കാല് ടേബിള്‍ സ്പൂണ്‍
- മൈദ - കാല് ടേബിള്‍ സ്പൂണ്‍
- മുട്ട - രണ്ടെണ്ണം
- പച്ചമുളക് അരിഞ്ഞത് - ഒരു ടിസ്പൂണ്‍
- മല്ലിയില അരിഞ്ഞത് - ഒരു ടിസ്പൂണ്‍
- കുരുമുളക്കു പൊടി, ഉപ്പ്, വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ വെള്ളമൊഴിച്ച് വെണ്ണയും മൈദയും ഇട്ടിളക്കുക.വെള്ളം വറ്റി കൂട്ട് കുറുകുമ്പോള്‍ വാങ്ങിവെയ്ക്കുക. ഇതിലേക്ക് കുരുമുളകപൊടി, ഉപ്പ്, പച്ചമുളക്, മല്ലിയില എന്നിവ ഇട്ട് മുട്ട പൊട്ടിച്ചൊഴിച്ചതും ചേര്‍ത്ത് കുഴയ്ക്കുക.
ചിക്കന്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ചത് കൈ കൊണ്ടോ ബ്ലെന്‍ഡറിലോ ഇട്ട് പൊടിക്കുക. ഇത് നേരത്തെ തയ്യാറാക്കി വെച്ച് കൂട്ടില്‍ ചേര്‍ക്കുക
ഇതോടൊപ്പം വേവിച്ചുടച്ചു വെച്ച ഉരുളക്കിഴങ്ങ് ചേര്‍ത്ത് കുഴച്ച ശേഷം ചെറിയ ഉരുളകളാക്കുക. ഉരുളകളോരോന്നും വെളിച്ചെണ്ണയില്‍ ഇട്ട് ബ്രൗണ്‍ നിറമാകുമ്പോള്‍ വറുത്തു കോരിക്കോളു.
Content Highlights:Easy puffs recipe