വൈകുന്നേരത്തെ ചായക്കൊപ്പം ചെറിയ സ്നാക്സ് കഴിക്കുന്ന ശീലമുണ്ടോ, എങ്കിൽ ബാക്കിയുള്ള പ്രഭാത ഭക്ഷണം അടിപൊളി സ്നാക്സുകളാക്കി മാറ്റാം. ഭക്ഷണവും പാഴാവില്ല, സമയവും ലാഭിക്കാം

1. രാവിലത്തെ ഉപ്പുമാവിൽ ഒരു സ്പൂൺ അരിമാവ് കൂടി ചേർത്ത് എണ്ണയിൽ പൊരിച്ചെടുക്കാം

2. ബാക്കിവന്ന ചോറിൽ പാലും പഞ്ചസാരയും ചേർത്ത് വേവിക്കുക. ശേഷം നുറുക്കിയ ഏലക്കായ, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേർക്കാം. അവസാനം നെയ്യിൽ കശുവണ്ടിയും മുന്തിരിയും വറുത്തിടുക.

3. ഇഡ്ഡലി നുറുക്കിയതിൽ തക്കാളിയും സവാളയും വഴറ്റിയത്, ഗരംമസാല, മുളകുപൊടി, ഉപ്പ് എന്നിവയും ചേർത്ത് പാനിലിട്ട് ഇളക്കിയെടുക്കാം

4. ബാക്കി വന്ന ഇടിയപ്പത്തിൽ ചെറുതായി നുറുക്കി വഴറ്റി എടുത്ത സവാള, പച്ചമുളക്, ബീൻസ്, ഉപ്പ്, കുരുമുളക്പൊടി എന്നിവ ചേർത്തിളക്കാം

ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: Easy evening snacks