Dry Fruits Laddu
Image Courtesy: Praseeda B Menon | foodiesparadiso/facebook 

ചേരുവകള്‍ 
ഈന്തപ്പഴം - 15 എണ്ണം
ഫിഗ്സ് - 5 എണ്ണം
ഉണക്കമുന്തിരി - 20 എണ്ണം
ബദാം - 25 എണ്ണം
അണ്ടിപ്പരിപ്പ് - 10 എണ്ണം, ചെറുതായി നുറുക്കിയത് 
പിസ്താ - 20 എണ്ണം, മുഴുവന്‍ ആയി 
മിക്സഡ് നട്സ് - ഒന്നര ടേബിള്‍സ്പൂണ്‍ നുറുക്കിയത് 
നെയ്യ് - 1 ടീസ്പൂണ്‍
ഏലക്കാപ്പൊടി - 1/8 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം 
ഈന്തപ്പഴം കുരു കളഞ്ഞ് നുറുക്കിയിട്ട് മിക്സിയില്‍ ഒന്നു കറക്കി മാറ്റിവയ്ക്കുക. അതുകഴിഞ്ഞ് ഹിഗ്സ് നുറുക്കി ഉണക്കമുന്തിരിയും ചേര്‍ത്ത് മിക്സിയില്‍ തരുതരുപ്പായി അരയ്ക്കുക.  ശേഷം നട്സ് ഒന്നു ടോസ്റ്റ് ചെയ്ത് പൊടിച്ചെടുക്കുക. 

ഒരു പാനില്‍ ഈന്തപ്പഴം അരച്ചതും, ഫിഗ്സും ഉണക്കമുന്തിരിയും അരച്ചതും നെയ്യും ചേര്‍ത്ത് 5 മിനിറ്റ് ചെറിയ തീയില്‍ വഴറ്റുക. ഏലക്കാപ്പൊടി ചേര്‍ക്കുക. പൊടിച്ചെടുത്ത നട്സ് കൂടി ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. 

തീ ഓഫ് ചെയ്ത് ഒന്നു തണുക്കാന്‍ വയ്ക്കുക. ഇനി ചോപ്പ് ചെയ്ത നട്സ് കൂടി ചേര്‍ത്തിളക്കി ചെറിയ നാരങ്ങ വലിപ്പത്തില്‍ ഉരുട്ടി എടുക്കുക. വളരെ പെട്ടെന്നുതന്നെ തയ്യാറാക്കാവുന്ന രുചികരമായ ഡ്രൈ ഫ്രൂട്ട്‌സ് ലഡു തയ്യാര്‍. 

praseeda4u@gmail.com