ഉരുളക്കിഴങ്ങ് കറി വെക്കാനും വറുത്തെടുക്കാനും മാത്രമല്ല കിടിലൻ സാലഡ് ഉണ്ടാക്കാനും മികച്ചതാണ്. ഉരുളക്കിഴങ്ങും മയണൈസും ചേർത്ത് ക്രീമീ പൊട്ടെറ്റോ സാലഡ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
ഉരുളക്കിഴങ്ങ് - ആറെണ്ണം
മയണൈസ്- അര കപ്പ്
സിഡർ വിനെഗർ- 1 ടേബിൾ സ്പൂൺ
യെല്ലോ മസ്റ്റാർഡ്- 1 ടേബൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കുരുമുളകുപൊടി- കാൽ ടീസ്പൂൺ
സെലറി കഷ്ണങ്ങളാക്കിയത്- 1 കപ്പ്
ഉള്ളി കഷ്ണങ്ങളാക്കിയത്- അരകപ്പ്
പുഴുങ്ങിയ മുട്ട കഷ്ണങ്ങളാക്കിയത്- 4 എണ്ണം
തയ്യാറാക്കുന്നവിധം
ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഉരുളക്കിഴങ്ങ് വേവിക്കുക. വെന്തതിനു ശേഷം വെള്ളം വാർത്തെടുത്ത് തണുക്കാൻ വെക്കാം. ഇതിനു ശേഷം ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കുക. ഇനി മയണൈസും വിനാഗിരിയും യെല്ലോ മസ്റ്റാർഡും ഉപ്പും കുരുമുളകുപൊടിയും നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഉരുളക്കിഴങ്ങും സെലറിയും ഉള്ളിയും ചേർത്ത് ഇളക്കുക. ഇനി കഷ്ണങ്ങളാക്കിയ മുട്ട ചേർത്ത് ഇളക്കുക. ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിച്ച് ഉപയോഗിക്കാം.
Content Highlights: Creamy Potato Salad Recipe