ചായയ്‌ക്കൊപ്പം സാധാരണ കഴിക്കുന്ന പലഹാരങ്ങള്‍ക്ക് പകരം വ്യത്യസ്തമായൊന്ന് പരീക്ഷിച്ചാലോ? എരിവും മധുരവും കലര്‍ന്ന കോണ്‍ചീസ് തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ചേരുവകള്‍
വേവിച്ച കോണ്‍- 250ഗ്രാം
സവാള ചെറുതായി അരിഞ്ഞത്- രണ്ട് ടീസ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത്- രണ്ട് ടീസ്പൂണ്‍
മയണൈസ്- മൂന്ന് ടേബിള്‍ സ്പൂണ്‍
ബട്ടര്‍- രണ്ട് ടേബിള്‍സ്പൂണ്‍
ഗ്രേറ്റ് ചെയ്ത മോസറെല്ല ചീസ്- ആവശ്യത്തിന്
സ്പ്രിംഗ് ഒനിയന്‍- അലങ്കരിക്കാന്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വേവിച്ചെടുത്ത കോണിലേക്ക് സവാളയും പച്ചമുളകും മയണൈസും ചേര്‍ത്ത് യോജിപ്പിച്ചു മാറ്റി വെക്കുക. അടി കട്ടിയുള്ള പാനില്‍ ബട്ടര്‍ ഇട്ടു ചൂടായതിനു ശേഷം നേരത്തെ തയാറാക്കി വെച്ച കോണ്‍ ചേര്‍ത്ത് 2-3 മിനുറ്റ് വഴറ്റുക. വഴന്നു വരുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. വഴന്ന കോണ്‍ പാനില്‍ നന്നായി നിരത്തുക. എന്നിട്ടു കോണിനു മുകളില്‍ ഗ്രേറ്റ് ചെയ്ത ചീസ് നിരത്തുക. പാന്‍ മൂടി വെച്ച് ചെറുതീയില്‍ ചീസ് ഉരുകും വരെ വേവിക്കുക. ഉരുകി തുടങ്ങുമ്പോള്‍ സ്പ്രിംഗ് ഒനിയന്‍ മേലെ തൂവുക. ക്രീമിയും ചീസീയും ആയ കോണ്‍ ചീസ് ചൂടോടെ വിളമ്പാം.
Content Highlights: creamy corn cheese recipe