കറികളില്‍ സാധാരണയായി ഉപയോഗിക്കുന്ന പച്ചക്കറിയാണ് ചുരക്ക. ഇത് കൊണ്ട് രുചികരമായ ഹല്‍വയും തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം പരിചയപ്പെടാം. ചുരക്ക തൊലി കളഞ്ഞ് ഗ്രേയ്റ്റ് ചെയതാണ് ഹല്‍വയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത്

ആവശ്യമായ ചേരുവകള്‍
****************************
പാല്‍ - 500 മില്ലി
അണ്ടിപ്പരിപ്പ് - 1/4 കപ്പ് 
നെയ്യ് - 1/2 കപ്പ് 
ചുരക്ക /ചിരങ്ങ - 1 (വലുത് )
പഞ്ചസാര - 1 കപ്പ് 
ഗ്രീന്‍ കളര്‍ - ഒരു ഡ്രോപ്പ് 
ഏലയ്ക്കപൊടി - 1ടിസ്പൂണ്‍
തയ്യാറാക്കുന്ന വിധം
***********************
ചുരക്ക തൊലി കളഞ്ഞ്  ഗ്രേറ്റ് ചെയ്യുക. ഒരു പാന്‍ ചൂടാക്കി കുറച്ചു നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പ് വറുത്തെടുക്കുക. അതേ  പാനിലേക്ക് ഗ്രേറ്റ് ചെയ്ത ചുരക്ക ഇട്ട് ചെറുതായി ഒന്ന് വഴറ്റുക. ശേഷം പാല്‍, പഞ്ചസാര, ഏലയ്ക്കപൊടി, ഗ്രീന്‍ കളര്‍ എന്നിവ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇടയ്ക്കിടക്ക് നെയ്യ് ഒഴിച്ച് കൊടുക്കാം. പാനില്‍ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോള്‍ നേരത്തെ വറുത്ത് വെച്ച അണ്ടിപ്പരിപ്പ് ചേര്‍ത്ത് വാങ്ങി വെക്കുക. ചൂടാറിയതിനു ശേഷം വിളമ്പാം.

Content Highlights: Churakka halwa recipe