മഞ്ഞിന്

  1. ഓറിയോ കുക്കീസ് -24 എണ്ണം
  2. ഡാര്‍ക്ക് ചോക്ലേറ്റ് -350 ഗ്രാം
  3. വൈറ്റ് ചോക്ലേറ്റ് -50 ഗ്രാം

ക്രിസ്മസ് ട്രീ

  1. ഓറിയോ കുക്കീസ് 24 എണ്ണം
  2. വൈറ്റ് ചോക്ലേറ്റ് -350+50+50 ഗ്രാം
  3. ഡാര്‍ക്ക് ചോക്ലേറ്റ്-50 ഗ്രാം
  4. ലിക്വിഡ് ഫുഡ് കളറിങ്-ആവശ്യമെങ്കില്‍

തയ്യാറാക്കുന്ന വിധം

 
ആദ്യമൊരു ബേക്കിങ് ഷീറ്റില്‍ പാര്‍ച്ച്മെന്റ് പേപ്പര്‍ വെയ്ക്കുക. ഡാര്‍ക്ക് ചോക്ലേറ്റ് ഓവനില്‍ വെച്ച് ഉരുക്കുക. ചൂടുവെള്ളത്തിന് മുകളില്‍ വെച്ചും ഉരുക്കാവുന്നതാണ്. ഇനി കുക്കീസ് ഓരോന്നായി ചോക്ലേറ്റില്‍ നിരത്തുക. ഫോര്‍ക്ക് ഉപയോഗിച്ച് കുക്കീസ് തിരിച്ചും മറിച്ചുമിടണം. കുക്കീസില്‍ ചോക്ലേറ്റ് പൂര്‍ണമായും പിടിക്കാന്‍ വേണ്ടിയാണിത്. ഫോര്‍ക്ക് ഉപയോഗിച്ച് കുക്കീസ് പുറത്തെടുക്കുക. നേരത്തെ തയ്യാറാക്കിയ ബേക്കിങ് ഷീറ്റില്‍ കുക്കീസ് നിരത്തി, തണുക്കാന്‍ വെയ്ക്കുക. 
 
ഇനി വൈറ്റ് ചോക്ലേറ്റ് ഉരുക്കിയെടുക്കുക. ഓറിയോ കുക്കീസ് ഓരോന്നായി വൈറ്റ് ചോക്ലേറ്റില്‍ മുക്കുക. ഫോര്‍ക്ക് ഉപയോഗിച്ച് കുക്കീസ് തിരിച്ചും മറിച്ചുമിടണം. ഇനി കുക്കീസ് പുറത്തെടുത്ത് നേരത്തെ തയ്യാറാക്കിയ ബേക്കിങ് ഷീറ്റില്‍ നിരത്തി, തണുക്കാന്‍ വെയ്ക്കുക. 50 ഗ്രാം വൈറ്റ് ചോക്ലേറ്റ് ഉരുക്കിയതില്‍ ഗ്രീന്‍ ഫുഡ് കളര്‍ ചേര്‍ക്കണം. ബാക്കി 50 ഗ്രാം ഉരുക്കിയതില്‍ റെഡ് ഫുഡ് കളറും ചേര്‍ത്തിളക്കുക.
 
ഇത് രണ്ട് പൈപ്പിങ് ബാഗില്‍ നിറച്ച് കുക്കീസിന് മുകളില്‍ പൈപ്പിങ് ചെയ്യുക. ഗ്രീന്‍ കളര്‍ ക്രിസ്മസ് ട്രീയുടെ രൂപത്തിലും റെഡ് കളര്‍ ട്രീയുടെ മുകളില്‍ അലങ്കരിക്കുന്ന രീതിയിലുമാണ് പൈപ്പിങ് ചെയ്യേണ്ടത്. ക്രിസ്മസ് ട്രീയുടെ വേര് തയ്യാറാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഉപയോഗിക്കാം.
 
Content Highlight: Home made chocolate dipped oreo Recipe 
 
ഡിസംബര്‍ 2017 ലക്കം  ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്