നോമ്പുതുറയ്ക്ക് അല്പം വ്യത്യസ്തമായ രുചികള്‍ കൂടി ഉണ്ടെങ്കില്‍ നന്നായിരിക്കും. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എന്നാല്‍ വ്യത്യസ്തമായ ചിക്കന്‍ സ്പ്രിംഗ് റോള്‍ തയ്യാറാക്കാം.

ചേരുവകള്‍

ഫില്ലിംഗിന് ആവശ്യമായവ

 1.  കാരറ്റ്: 1
 2. കാപ്‌സിക്കം: 1
 3. സ്പ്രിംഗ് ഒനിയന്‍: 2 തണ്ട്
 4. വെളുത്തുള്ളി: 4 അല്ലി
 5. സോയ സോസ്: 45 ടീസ്പൂണ്‍
 6. ചിക്കന്‍: 200 ഗ്രാം
 7.  ഉപ്പ് : ആവശ്യത്തിന്
 8. കുരുമുളക്: 2 ടീ സ്പൂണ്‍

സ്പ്രിംഗ് റോള്‍ ഷീറ്റിന് വേണ്ടി

 1. മൈദ മാവ്: 1 കപ്പ്
 2. വെള്ളം: 2 മുതല്‍ 2.5 കപ്പ് വരെ
 3. എണ്ണ: 1 ടീസ്പൂണ്‍
 4. പാല്‍പ്പൊടി: 2 ടീസ്പൂണ്‍
 5. ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കനിലേക്ക് ചതച്ച വെളുത്തുള്ളി, 1 ടീസ്പൂണ്‍ കുരുമുളക് പൊടി 23 ടീസ്പൂണ്‍ സോയ സോസ് എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്യുക. ഗോള്‍ഡന്‍ നിിറമാകുന്നതുവരെ ചിക്കന്‍ വറുത്തെടുക്കുക. ഇപ്പോള്‍ അതേ പാനില്‍ ആവശ്യത്തിന് എണ്ണ ചേര്‍ത്ത് 3 -4 ചതച്ച വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക, എല്ലാ പച്ചക്കറികളും വഴറ്റുക. സോയ സോസ് 2- 3 ടീ സ്പൂണ്‍ ചേര്‍ക്കുക. ഇതിലേക്ക് വറുത്ത ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഉപ്പും കുരുമുളകും  ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

സ്പ്രിംഗ് റോള്‍ ഷീറ്റിന് വേണ്ടിമൈദയും വെള്ളവും പാല്‍പ്പൊടിയും  എണ്ണയും ഉപ്പും ചേര്‍ത്ത് മാവ് തയ്യാറാക്കുകഇനി മൈദ ദോശ ഉണ്ടാക്കാം.ഒരു പാന്‍ ചൂടാക്കി ഒരു തവി മാവ് ഒഴിച്ച് ചുറ്റിക്കുക. ദോശ പാകമായതിനു ശേഷം ഒരു പാത്രത്തിലേയ്ക്ക് മാറ്റി ദോശയില്‍ ഫില്ലിംഗ്വയ്ക്കുക, മാവു വെള്ളം മിശ്രിതം ഉപയോഗിച്ച് വശങ്ങള്‍ ഒട്ടിച്ച് കൊടുക്കുക. റോള്‍ ആയി മടക്കുക.എല്ലാ ദോശയ്ക്കും ഇത് ആവര്‍ത്തിക്കുക. സ്പ്രിംഗ് റോളുകള്‍ വറുക്കാനുള്ള  എണ്ണ ചേര്‍ക്കുക. എണ്ണ ചൂടാകുമ്പോള്‍ സ്പ്രിംഗ് റോളുകള്‍ സ്വര്‍ണ്ണ തവിട്ട് നിറം ആവുംവരെ വറക്കുക.

Content Highlights: Chicken spring roll recipe