നല്ല കടുപ്പത്തിലൊരു ചായ കൂടെ പലഹാരം കൂടെ ഉണ്ടെങ്കില്‍ സന്ധ്യകള്‍ക്ക് ഒരു പ്രത്യേക ഭംഗിയാണ്. എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഒരു പലഹാരമാണ് ചിക്കന്‍ പോപ്‌സ്. ചിക്കന്‍ എല്ലിക്കാതെ നുറുക്കിയതാണ് ഇതിലെ പ്രധാന ചേരുവ

ചേരുവകള്‍

  1. ചിക്കന്‍ എല്ലിക്കാതെ നുറുക്കിയത് - 1/2 കിലോ
  2. റൊട്ടിപ്പൊടി (ബ്രെഡ്ക്രംബ്സ്) - 2 കപ്പ്
  3. കോണ്‍ഫ്‌ളോര്‍ - 2 കപ്പ്
  4. മുട്ട - 2 
  5. വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍സ്പൂണ്‍
  6. കുരുമുളക് പൊടി - 1/2 ടേബിള്‍സ്പൂണ്‍
  7. മുളക്‌പൊടി - 1 ടീസ്പൂണ്‍
  8. ഗരം മസാല - 3/4 ടീസ്പൂണ്‍
  9. ഉപ്പ് - പാകത്തിന് 
  10. എണ്ണ - വറുക്കാന്‍ ആവശ്യമുള്ളത് 

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കന്‍ ഉപ്പ്, കുരുമുളക് പൊടി, വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ചു വെക്കുക.കോണ്‍ഫ്ളാര്‍, മുളക്‌പൊടി, ഗരംമസാല (പകരം മിക്സഡ് ഹെര്‍ബ്സ് ഉപയോഗിക്കാം) എന്നിവ ചേര്‍ത്ത് യോജിപ്പിച്ചു വെക്കുക.മുട്ട അല്പം ഉപ്പ് ചേര്‍ത്ത് കലക്കി വെക്കുക.
വെന്ത ചിക്കന്‍ കഷ്ണങ്ങള്‍ കോണ്‍ഫ്‌ളോറില്‍ പൊതിഞ്ഞു മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞു ചൂടായ എണ്ണയില്‍ വറുത്തു കോരുക.മയോനൈസിന് ഒപ്പമോ കെച്ചപ്പിന് ഒപ്പമോ ചൂടോടെ വിളമ്പുക.

Content Highlights: Chicken pops recipe