ട്ടിങ്ങിനു പോയാല്‍ മാത്രമേ നല്ല ബര്‍ഗര്‍ കഴിക്കാനാവൂ എന്നാണോ? അല്‍പമൊന്നു മനസ്സുവിചാരിച്ചാല്‍ വീട്ടിലും സൂപ്പര്‍ ടേസ്റ്റില്‍ ബര്‍ഗറുണ്ടാക്കാം. ചിക്കന്‍ ബര്‍ഗര്‍ തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.

ചേരുവകള്‍

ബര്‍ഗ്ഗര്‍ ബണ്ണ് - ആവശ്യത്തിന്
ലെറ്റിയൂസ് ഇല - രണ്ട്
തക്കാളി - അഞ്ച് കഷ്ണം
ചിക്കന്‍ ബര്‍ഗ്ഗര്‍ പാറ്റീസ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെറുതായി നുറുക്കിയ ചിക്കനും പൊടിച്ച കുരുമുളകും ഉപ്പും അരിഞ്ഞ സവാളയും എണ്ണയും യോജിപ്പിച്ച് അല്‍പ്പം കനത്തില്‍ പപ്പടവട്ടത്തിലാക്കുക. ഇവ ഫ്രീസ് ചെയ്തെടുക്കണം. ബര്‍ഗ്ഗറില്‍ വെയ്ക്കാന്‍നേരം ഓരോന്നായി ഗ്രില്‍ ചെയ്യുക. ബണ്ണിനെ രണ്ടായി മുറിക്കുക. മുറിച്ചഭാഗം ടോസ്റ്റ് ചെയ്യുക.ബട്ടര്‍ തേക്കുക. ബര്‍ഗ്ഗറിന്റെ അടിയില്‍ വരുന്ന ബണ്ണില്‍ അരിഞ്ഞ ലെറ്റിയൂസ് ഇലകള്‍, തക്കാളി എന്നിവ ആദ്യം വെക്കുക. മീതെ ചിക്കന്‍ പാറ്റീസ്,പകുതി ബണ്‍ എന്നിവ വെയ്ക്കാം.

Content Highlights: chicken burger recipe