നാലുമണി പലഹാരത്തിനായി എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചപ്പാത്തി റോള്‍ പരീക്ഷിക്കാം
 
ആവശ്യമായവ
ചപ്പാത്തി - രണ്ടെണ്ണം
കാപ്സിക്കം (അരിഞ്ഞത്) - ഒന്ന്
തക്കാളി (അരിഞ്ഞത്)- ഒന്ന്
പനീര്‍ (അരിഞ്ഞത്) - ഒരു കപ്പ്
മുളക് പൊടി - ഒരു ടീസ്പൂണ്‍
ജീരകപ്പൊടി - ഒരു ടീസ്പൂണ്‍
ചാട്ട് മസാല - ഒരു ടീസ്പൂണ്‍
ഉപ്പ്  - ആവശ്യത്തിന്
 
തയ്യാറാക്കുന്ന വിധം
സവാളയും തക്കാളിയും കാപ്സിക്കവും എണ്ണയില്‍ വഴറ്റുക. ഇതിലേക്ക് മസാലകളും പനീറും ചേര്‍ക്കുക. നന്നായി വഴറ്റിയശേഷം ഈ കൂട്ട് ചപ്പാത്തിയില്‍ വെച്ച് റോള്‍ ചെയ്ത് രണ്ടായി മുറിക്കുക.
 
content highlights: chappathi roll, evening snack ,chapathy, evening food ,easy snack recipe