ട്ടര്‍ മില്‍ക്കില്‍ മുക്കിപ്പൊരിച്ച ക്രിസ്പി ചിക്കന്‍, ഒപ്പം ലെറ്റിയൂസിന്റെയും തണ്ടൂരി മയോണൈസിന്റെയും രുചിയും എല്ലാം ചേര്‍ന്ന ബര്‍ഗര്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം

ചേരുവകള്‍

 1. ബോണ്‍ലെസ് ചിക്കന്‍- 100ഗ്രാം
 2. ബട്ടര്‍ മില്‍ക്ക്- ഒരു കപ്പ്
 3. കുരുമുളക്‌പൊടി- ഒരു ടേബിള്‍ സ്പൂണ്‍
 4. പാപ്രിക്ക- ഒരു ടീസ്പൂണ്‍
 5. തൈം- ഒരു ടേബിള്‍ സ്പൂണ്‍
 6. റോസ്‌മേരി- ഒരു ടേബിള്‍ സ്പൂണ്‍
 7. ഒറിഗാനോ- ഒരു ടേബിള്‍ സ്പൂണ്‍
 8. വെള്ളക്കുരുമുളക്- ഒരു ടീസ്പൂണ്‍
 9. കാശ്മീരി ചില്ലി- ഒരു ടീസ്പൂണ്‍
 10. റൊട്ടിപ്പൊടി- ഒരു കപ്പ്
 11. ബര്‍ഗര്‍ ബണ്‍
 12. ലെറ്റിയൂസ്- രണ്ടോ മൂന്നോ ഇലകള്‍
 13. ഒനിയന്‍ റിലീഷ്- അര കപ്പ്
 14. മയോണൈസ്- രണ്ട് ടേബിള്‍ സ്പൂണ്‍
 15. എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ കുരുമുളക് പൊടി, ഉപ്പ്, പാപ്രിക്ക, റോസ്‌മേരി, തൈം, ഒറിഗാനോ, വള്ളക്കുരുമുളക് പൊടിച്ചത്, കാശ്മീരി ചില്ലി എന്നിവ ഇടുക. ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ഇട്ട് നന്നായി ഇളക്കാം. ചേരുവകളെല്ലാം ചിക്കനില്‍ നല്ലപോലെ പിടിക്കണം. ഈ ചിക്കന്‍ ബട്ടര്‍ മില്‍ക്കില്‍ മൂക്കിയ ശേഷം നാല് മണിക്കൂര്‍ മാറ്റി വയ്ക്കാം. ഇനി ഒരു പാത്രത്തില്‍ റൊട്ടിപ്പൊടി എടുത്ത് അതില്‍ ചിക്കന്‍ മുക്കി എടുക്കാം. എണ്ണ നന്നായി തിളച്ച ശേഷം അതില്‍ ഈ ചിക്കന്‍ ഗോള്‍ഡന്‍ നിറമാകുന്നതുവരെ വറുത്ത് കോരുക. ശേഷം രണ്ട് ബര്‍ഗര്‍ ബണ്‍ എടുക്കാം. രണ്ടിലും ലെറ്റിയൂസ് ഇലകള്‍, ഒനിയന്‍ റിലീഷ്, മയോണൈസ് എന്നിവ വച്ച ശേഷം നടുവില്‍ ചിക്കന്‍ വയ്ക്കാം.

Content Highlights:  buttermilk fried chicken burger recipes