ബ്രേക്ക്ഫാസ്റ്റായി ഗ്രില്‍ഡ് വെജ് സാന്‍ഡ് വിച്ച് ഉണ്ടാക്കി നോക്കിയാലോ. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരടിപൊളി സാന്‍ഡ് വിച്ച് എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം.
 
ആവശ്യമുള്ള സാധനങ്ങള്‍
 
  • സവാള -ഒന്ന്
  • പുഴുങ്ങിയ ഉരുളക്കിഴങ്ങ് -ഒന്ന്
  • കാപ്‌സിക്കം -ഒന്നിന്റെ പകുതി
  • വെള്ളരിക്ക -ചെറുത് ഒരെണ്ണം
  • കാരറ്റ് -ഒന്ന്, ചെറുതായി അരിഞ്ഞത്
  • പനീര്‍ -ചിരകിയത്, 100 ഗ്രാം
  • ചീസ് -നാല് കഷ്ണം
  • മയൊണൈസ് -4 ടേബിള്‍ സ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്
  • കുരുമുളക് പൊടി-ആവശ്യത്തിന്
  • തക്കാളി സോസ് -ആവശ്യത്തിന്
  • വെണ്ണ -1 ടീസ്പൂണ്‍
  • ബ്രെഡ് -നാല് കഷ്ണം
 
തയ്യാറാക്കുന്ന വിധം
 
സവാള, കാപ്‌സിക്കം, വെള്ളരിക്ക എന്നിവ ചെറുതായി അരിഞ്ഞെടുക്കുക.
ചിരകി വെച്ച കാരറ്റും പനീറും നന്നായി കൂട്ടിയോജിപ്പിക്കുക. ഇതിലേക്ക് മയൊണൈസ് ചേര്‍ക്കുക. നാല് ബ്രഡ് കഷ്ണങ്ങള്‍ എടുത്ത് ഒരു വശത്ത് കുറച്ച് തക്കാളി സോസ് പുരട്ടുക. തക്കാളി സോസ് പുരട്ടിയ ഒരു ബ്രഡ് കഷ്ണം എടുത്ത് ഇതിലേക്ക് ഉപ്പും കുരുമുളക് പൊടിയും ഇടുക. ഇതിനുമുകളിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികള്‍ക്കൊപ്പം പുഴുങ്ങിയ ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. ഇതിനുമുകളിലേക്ക് കാരറ്റും പനീറും ചേര്‍ന്ന കൂട്ട് വയ്ക്കുക. ഈ കൂട്ടിനു മുകളിലേക്ക് ചീസ് കഷ്ണങ്ങള്‍ കൂടി വയ്ക്കുക. മുകളില്‍ മറ്റൊരു ബ്രെഡ് കഷ്ണം കൂടി വെച്ച് സ്വല്‍പം വെണ്ണ മുകളില്‍ പുരട്ടി ഗ്രില്‍ ചെയ്ത് എടുക്കാം.

Content highlights: breakfast easy cooking recipe grilled veg sandwitch