വൈകുന്നേരച്ചായയ്ക്ക് വ്യത്യസ്തമായി എന്തുണ്ടാക്കുമെന്ന് ആലോചിക്കുന്നവരുണ്ടാകും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇഷ്ടമാകുന്നവ തന്നെ വേണം താനും. ബ്രെഡ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു സ്‌നാക്ക് പരിചയപ്പെടാം. ബ്രെഡ് റ്റിക്കി തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.

ചേരുവകള്‍

ബ്രെഡ്- 5 പീസ്
ഉരുളക്കിഴങ്ങ്- 3 എണ്ണം
(വേവിച്ച് പൊടിച്ചെടുത്തത്)
ഉപ്പ്- ആവശ്യത്തിന്

മല്ലിയില ചട്‌നി

തേങ്ങ- 3 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 2-3 എണ്ണം
ചെറിയ ഉള്ളി- 3 എണ്ണം
മല്ലിയില- 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബ്രെഡ് വെള്ളത്തില്‍ നനച്ച് രണ്ട് കൈകൊണ്ടും അമര്‍ത്തി വെള്ളം കളഞ്ഞ് എടുക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് പൊടിച്ചത്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് ഉരുളകളാക്കുക. ഉരുളകളുടെ ഉള്ളില്‍ ഓരോ സ്പൂണ്‍ മല്ലിയില ചട്‌നി നിറച്ച് വറുത്തെടുക്കുക. 

Content Highlights: bread tikki recipe