ബ്രെഡ് ടോസ്റ്റ് ചെയ്തും പൊരിച്ചും കഴിക്കുന്നതു പോലെ തന്നെ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന പലഹാരമാണ് ബ്രെഡ് പക്കവട. അല്‍പം എരിവും മധുരവുമുള്ള ബ്രെഡ് പക്കവട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ചേരുവകള്‍:

കടുക്, കറിവേപ്പില, ഇഞ്ചി പേസ്റ്റ് - ഒരു ടീസ്പൂണ്‍

കായം - ഒന്നേകാല്‍ ടീസ്പൂണ്‍

വേവിച്ച ഉരുളക്കിഴങ്ങ് - ഒന്ന്

ഉപ്പ് - ആവശ്യത്തിന്

മഞ്ഞള്‍പ്പൊടി - ഒന്നര ടീസ്പൂണ്‍

ഗരം മസാല - ഒന്നര ടീസ്പൂണ്‍

മല്ലിയില - ഒരു ടീസ്പൂണ്‍

മുളകുപൊടി - ഒന്നര ടീസ്പൂണ്‍

കുഴമ്പിന്

കടലപ്പൊടി - ഒരു കപ്പ്

മുളകുപൊടി - രണ്ട് ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

അയമോദകം - അര ടീസ്പൂണ്‍

അരിപ്പൊടി - കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം:

എണ്ണ ചൂടാകുമ്പോള്‍ കടുക്, കറിവേപ്പില, കായം എന്നിവ ചേര്‍ത്തിളക്കുക. പച്ചമുളകും ഇഞ്ചി പേസ്റ്റും ചേര്‍ക്കുക. ഇതില്‍ ഉരുളക്കിഴങ്ങ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരംമസാല, മല്ലിയില, എന്നിവ ചേര്‍ത്ത് കുഴയ്ക്കുക. ഒരു പാത്രത്തില്‍ കടലപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, അയമോദകം, അരിപ്പൊടി എന്നിവ വെള്ളം ചേര്‍ത്ത് കുഴമ്പാക്കുക. പനീറില്‍ കുറച്ച് മുളകുപൊടിയും ഉപ്പും തൂവുക. ബ്രെഡില്‍ ഉരുളക്കിഴങ്ങ് കൂട്ടും പനീറും വെച്ച് മീതെ മറ്റൊരു ബ്രെഡ് വെക്കുക. ഫില്ലിങ്ങ് വെച്ച ബ്രെഡ് ഓരോന്നും രണ്ടായി മുറിക്കുക. കുഴമ്പില്‍ മുക്കി ഡീപ് ഫ്രൈ ചെയ്യാം. ടൊമാറ്റോ കെച്ചപ്പ് കൂട്ടി കഴിക്കാം.

Content Highlight: bread pakkavada recipe