രീതിയിൽ ബ്രഡ് ഓംലറ്റ് തയ്യാറാക്കി നോക്കൂ പാത്രം കാലിയാകുന്ന വഴി അറിയില്ല. 

ചേരുവകൾ

  • 1. ബ്രഡ് കഷണങ്ങൾ -4 എണ്ണം
  • 2. സവാള അരിഞ്ഞത് - 1/4 കപ്പ്
  • 3. കാപ്സിക്കം അരിഞ്ഞത്  - 1/4 കപ്പ്
  • 4. ഉള്ളിത്തണ്ട്/ മല്ലിയില അരിഞ്ഞത് - 2 ടേബിൾ സ്പൂൺ
  • 5. വെണ്ണ / നെയ്യ് - 4 ടേബിൾ സ്പൂൺ
  • 6. മുട്ട - 2 എണ്ണം
  • 7. കുരുമുളകു പൊടി - 1/4 ടീസ്പൂൺ
  • 8. ഉപ്പ് - ആവശ്യത്തിന്
  • 9.ചീസ് (നിർബ്ബന്ധമില്ല) - 4 ടേബിൾസ്പൂൺ

തയ്യാറാക്കുന്നവിധം

ആദ്യം ബ്രഡ് കഷണത്തിൻ്റെ നാലു വശങ്ങളും വിട്ടു പോകാത്ത രീതിയിൽ കത്തി കൊണ്ട് മുറിച്ച് അതിൻ്റെ ഉള്ളിൽ നിന്നും സമചതുരാകൃതിയിൽ ബ്രഡ് കഷണം മുറിച്ചെടുക്കുക. എന്നിട്ട് ആ മുറിച്ചെടുത്ത രണ്ടു ബ്രഡ് കഷണങ്ങളും പ്രത്യേകം മാറ്റി വക്കുക. ഇതേ രീതിയിൽ ബാക്കിയുള്ള ബ്രഡ് കഷണങ്ങളും മുറിച്ച് മാറ്റി വക്കുക. അതിനു ശേഷം ഒരു പാൻ മീഡിയം തീയിൽ ചൂടാക്കിയിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെണ്ണ അല്ലെങ്കിൽ നെയ്യ് ചേർത്ത് കൊടുക്കുക. വെണ്ണ ഒന്നു ഉരുകി വരുമ്പോൾ അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാള ചേർത്ത് കുറച്ച് സമയം ഇളക്കിയതിനു ശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാപ്സികം, ഉള്ളിത്തണ്ട് എന്നിവ ചേർക്കുക. ഇതിനെ ഏകദേശം ഒരു മിനിറ്റോളം ഇളക്കി കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും ചേർത്ത് 3 മിനിറ്റ് ഇളക്കിയതിനു ശേഷം തീ ഓഫാക്കി വേറെ പാത്രത്തിലേക്ക് മാറ്റി വക്കുക.

ശേഷം അതേ പാൻ തന്നെ മീഡിയം തീയിൽ ചൂടാക്കിയിട്ട് മുറിച്ചു വച്ചിട്ടുള്ള ബ്രഡിൻ്റെ പുറമെ വരുന്ന ഭാഗം പാനിൽ ആദ്യം വക്കുക. എന്നിട്ട് വേവിച്ചു വച്ചിരിക്കുന്ന വെജിറ്റബിൾസ് അതിൻ്റെ ഉള്ളിൽ നിറക്കുക. ശേഷം കലക്കി വച്ചിരിക്കുന്ന മുട്ടയിൽ നിന്നും കുറച്ചെടുത്ത് അതിൻ്റെ മുകളിൽ എല്ലാ വശങ്ങളിലേക്കും ഒന്നു ഒഴിച്ചു കൊടുക്കുക. ശേഷം കുറച്ച് ചീസ് മുകളിൽ ഒന്നു വിതറിക്കൊടുക്കുക(ചീസ് ഇഷ്ടമുള്ളവർ മാത്രം ചേർത്താൽ മതി നിർബ്ബന്ധമില്ല). അതിനു ശേഷം മുറിച്ചുമാറ്റിവച്ചിട്ടുള്ള സമചതുരാകൃതിയിൽ ഉള്ള ബ്രഡ് കഷണം അതിൻ്റെ മുകളിൽ വച്ച് ഒന്നു അമർത്തി കൊടുത്ത് ഒരു മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. എന്നിട്ട് മറിച്ചിട്ട ശേഷം വീണ്ടും ഒരു മിനിറ്റു കൂടെ വേവിച്ചെടുക്കുക. ചൂടോടെ കഴിക്കാം.

Content Highlights: bread omelette recipe