ബ്രെഡും ചിക്കനും കൊണ്ട് ചായയ്ക്ക് കിടിലന്‍ സ്‌നാക്‌സ് ഉണ്ടാക്കിയാലോ?  അധികം മിനക്കെടാതെ തയ്യാറാക്കാവുന്ന ബ്രെഡ് ചിക്കന്‍ ബോള്‍സ് റെസിപ്പിയാണ് താഴെ നല്‍കിയിരിക്കുന്നത്.

ചേരുവകള്‍

ബ്രെഡ്- നാല് കഷ്ണം
പാല്‍- കാല്‍ ഗ്ലാസ്
വേവിച്ച ചിക്കന്‍- 150 ഗ്രാം
സവാള- ഒരു പകുതി
പച്ചമുളക്- ഒന്ന്
ഉരുളക്കിഴങ്ങ് വേവിച്ചത്- ഒന്ന് ചെറിയ കഷ്ണം
ഗ്രീന്‍പീസ് വേവിച്ചത് - ഒരു സ്പൂണ്‍
ഗരംമസാല- ഒരു ടീസ്പൂണ്‍
ചിക്കന്‍ മസാല- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ബ്രെഡും പാലും ഒഴികെയുള്ളവ ഒരു പാനില്‍ ഇട്ടു വഴറ്റുക. ഓരോ ബ്രെഡ് കഷ്ണങ്ങളും പാലില്‍ മുക്കിയെടുക്കുക. ഇവ കൈകൊണ്ട് അമര്‍ത്തി അധികമുള്ള പാല്‍ കളയണം. വഴറ്റിയ കൂട്ട് കുറച്ചെടുത്ത് ബ്രെഡില്‍ വച്ചശേഷം ഉരുളയാക്കുക. 80 ഡിഗ്രി പ്രീഹീറ്റ് ചെയ്ത ഓവനില്‍ ഈ ഉരുളകള്‍ 20 മിനിറ്റ് ബേക്ക് ചെയ്യുക. ഓവന്‍ ഇല്ലാത്തവര്‍ ഉരുളകള്‍ മുട്ടവെള്ളയിലും ബ്രെഡ് പൊടിയിലും മുക്കി എണ്ണയില്‍ വറുക്കുക. ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം. 

Content Highlights: bread chicken balls recipe