ന്ന് രുചികരമായ നേന്ത്രപ്പഴ പുഡ്ഡിങ് തയ്യാറാക്കിയാലോ?

ചേരുവകള്‍

ഏത്തപ്പഴം- മൂന്ന്
തേങ്ങ- അരകപ്പ്
വെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
പഞ്ചസാര- മൂന്ന് ടേബിള്‍സ്പൂണ്‍
കോണ്‍ഫ്‌ളവര്‍- രണ്ട് സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പഴുത്ത ഏത്തപ്പഴം മൂന്നെണ്ണം നാലായി പിളര്‍ന്ന് ചെറിയ കഷണങ്ങളാക്കുക. അരമൂടി തേങ്ങ ചിരവിയത് വെള്ളമൊഴിച്ച് അടിച്ച് ഒന്നാംപാലും രണ്ടാംപാലും എടുക്കുക. ചെറുതായി അരിഞ്ഞ ഏത്തപ്പഴം രണ്ടാംപാല് ഒഴിച്ച് വേവിക്കുക. അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ വെണ്ണയും മൂന്ന് ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തിളക്കുക. പഴം വെന്തുകഴിയുമ്പോള്‍ ഒന്നാംപാലില്‍ രണ്ട്‌സ്പൂണ്‍ കോണ്‍ഫ്‌ളവര്‍ ചേര്‍ത്ത് കലക്കിയത് ഒഴിച്ച് തിളവന്ന് കുറുകാന്‍ തുടങ്ങുമ്പോള്‍ ഇറക്കാം. തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം. 

Content Highlights: banana pudding recipe