നേന്ത്രപ്പഴം കൊണ്ട് രുചികരമായ കേക്ക് തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.

തയ്യാറാക്കുന്ന വിധം

രണ്ട് വലിയ നേന്ത്രപ്പഴം നന്നായി വേവിച്ച് ഉടച്ച് നാരും കുരുവും കളഞ്ഞ് മിക്‌സിയില്‍ അരച്ചെടുക്കുക. ഒരുകപ്പ് തേങ്ങ നന്നായി അരച്ചെടുക്കുക. ഒരുകപ്പ് പൊടിച്ച പഞ്ചസാരയും 50 ഗ്രാം വെണ്ണയും നന്നായി യോജിപ്പിക്കുക. മുക്കാല്‍കപ്പ് മൈദയും അരടീസ്പൂണ്‍ ബേക്കിങ് പൗഡറും യോജിപ്പിക്കുക. 3 ടേബിള്‍ സ്പൂണ്‍ കസ്റ്റര്‍ഡ് പൗഡര്‍ അരക്കപ്പ് പാലില്‍ കലര്‍ത്തുക. ഒരു ബൗളില്‍ വെണ്ണ, പഞ്ചസാര മിശ്രിതം കസ്റ്റര്‍ഡ് പാല്‍ മിശ്രിതം, പഴം അരച്ചത്, തേങ്ങ അരച്ചത് എന്നിവ ഒന്നിച്ചു യോജിപ്പിക്കുക. അതില്‍ മൈദ ബേക്കിങ് പൗഡര്‍ കുറേശ്ശെ കലര്‍ത്തി നന്നായി ഇളക്കുക. ഈ മിശ്രിതം അധികം കട്ടിയാവരുത്, അധികം ലൂസുമാകരുത്. ഇവ ഒരു കേക്ക്പാനില്‍ വെണ്ണ പുരട്ടി മൈദ വിതറി അതില്‍ ഒഴിക്കുക. മുകളില്‍ നെയ്യില്‍ വറുത്ത് കിസ്മിസ്, കശുവണ്ടി എന്നിവ വിതറുക. മൈക്രോവേവ് അവനില്‍ 10 മിനിറ്റ് ബേക്ക് ചെയ്ത് എടുത്ത് തണുത്തശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിക്കാം.

Content Highlights: banana cake recipe