കുക്കീസ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഏറെ ഇഷ്ടമുള്ള ഒന്നാണ്. ഓവനില്ലാതെ എങ്ങനെ കുക്കിയുണ്ടാക്കും എന്ന ടെന്‍ഷനിലാണോ. എങ്കില്‍ കുക്കറില്‍ റെഡിയാക്കാം അമൃതം പൊടികൊണ്ട് ടേസ്റ്റി കുക്കീസ്.

ചേരുവകള്‍

  1. അമൃതം പൊടി- ഒരു കപ്പ് 
  2. പൊടിച്ച പഞ്ചസാര - ഒരു കപ്പ് 
  3. ബേക്കിങ് പൗഡര്‍ - 1/2 സ്പൂണ്‍ 
  4. ബേക്കിങ് സോഡ - 1/2 സ്പൂണ്‍ 
  5. പാല്‍ - ആവശ്യത്തിന്
  6. ബട്ടര്‍ / ഗീ- 1 സ്പൂണ്‍    

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ 2 കപ്പ് അമൃതം പൊടി, 1 കപ്പ് പഞ്ചസാര, 1/2 സ്പൂണ്‍ ബേക്കിങ് പൗഡര്‍, 1/2 സ്പൂണ്‍ ബേക്കിങ് സോഡ, 1 സ്പൂണ്‍ ബട്ടര്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക ഇതിലേക്ക് ആവശ്യത്തിന് പാല്‍ ചേര്‍ക്കുക. ചപ്പാത്തിക്ക് കുഴക്കുന്ന പാകം ആണ് വേണ്ടത്.  ശേഷം ചെറിയ ഉരുളകളാക്കി ചെറുതായി ഒന്ന് പരത്തുക. അടുപ്പില്‍ കുക്കര്‍വച്ച് അതിനകത്തു ഒരു വളയം വയ്ക്കുക അതിനു മുകളിലായി പാത്രത്തില്‍ കുറച്ചു ബട്ടര്‍ തടവി ഉരുളകള്‍ അതില്‍ വക്കാം. അടുത്ത് വയ്ക്കാന്‍ പാടില്ല. ശേഷം മൂടി വച്ചു വേവിക്കുക. 20 മിനിറ്റ് കഴിഞ്ഞാല്‍ പുറത്തെടുത്ത് തണുപ്പിക്കുക.

(കേരള സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ റെസിപ്പികള്‍)

Content Highlights: Amrutham Podi Cookies