തായ്‌സ്റ്റൈലില്‍ ബ്രൊക്കോളി കൊണ്ട് ഫ്രൈഡ്‌റൈസ് ഉണ്ടാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്. 

ചേരുവകള്‍

ബ്രൊക്കോളി- ഒരെണ്ണം കഷ്ണങ്ങളാക്കിയത്
ചെറിയ ഉള്ളി- രണ്ടെണ്ണം
വെളുത്തുള്ളി- മൂന്ന് അല്ലി
ഇഞ്ചി- ഒരിഞ്ച്
ലെമണ്‍ ഗ്രാസ്- ഒരു തണ്ട്
എള്ളെണ്ണ- 2 ടീസ്പൂണ്‍
മുളക്- 1
ചുവന്ന കാപ്‌സിക്കം- 1
കാരറ്റ്- 1
തുവരപ്പരിപ്പ്- രണ്ട് ടേബിള്‍ സ്പൂണ്‍
സോയാസോസ്- 2 ടേബിള്‍ സ്പൂണ്‍
പുളി പേസ്റ്റ് പരുവത്തിലാക്കിയത്- 2 ടേബിള്‍ സ്പൂണ്‍
കാസ്റ്റര്‍ ഷുഗര്‍- 1 ടീസ്പൂണ്‍
നാരങ്ങ- 1
മുട്ട- രണ്ടെണ്ണം
വറുത്ത നിലക്കടല- രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കഷ്ണങ്ങളാക്കിയ ബ്രൊക്കോളി ഫുഡ് പ്രൊസസറില്‍ ഇട്ട് അരിമണിയുടെ വലിപ്പത്തില്‍ അടിച്ചെടുക്കുക. ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, ലെമണ്‍ഗ്രാസ് എന്നിവ ഫുഡ് പ്രൊസസറിലിട്ട് നന്നായി അടിച്ചെടുക്കുക. ഇനി പാനില്‍ എള്ളെണ്ണ ഒഴിച്ച് ചൂടാക്കി ഉള്ളിമിശ്രിതം ചേര്‍ത്ത് നന്നായി വഴറ്റുക. രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളവും മുളകും കാപ്‌സിക്കവും ബ്രൊക്കോളി അടിച്ചതും ചേര്‍ത്ത് അഞ്ചു മിനിറ്റ് വേവിക്കുക. ബ്രൊക്കോളി വെന്തുകഴിഞ്ഞാല്‍ കാരറ്റും തുവരപ്പരിപ്പും ചേര്‍ക്കുക. ഇനി സോയാസോസും പുളി പേസ്റ്റാക്കിയതും പഞ്ചസാര പൊടിച്ചതും നാരങ്ങാനീരും മിക്‌സ് ചെയ്ത് പാനിലേക്ക് ഒഴിക്കുക. വീണ്ടും അഞ്ചു മിനിറ്റ് വേവിച്ച് സോസ് എല്ലാ ഭാഗത്തും എത്താന്‍ അനുവദിക്കുക. ആവശ്യത്തിനനുസരിച്ച് പാത്രത്തിലേക്കു മാറ്റി വറുത്ത മുട്ടയും നിലക്കടലയും മുകളില്‍ ചേര്‍ത്ത് നാരങ്ങാനീരൊഴിച്ച് ഉപയോഗിക്കാം. 

Content Highlights: thai style broccoli fried rice