ലതരം പോഷകങ്ങൾ നിറഞ്ഞ റഷ്യൻ സാലഡ് ഉണ്ടാക്കാം
 
ചേരുവകള്‍
 
  1. ചിക്കന്‍ നുറുക്കിയത് - മുക്കാല്‍ കിലോ
  2. ഉരുളക്കിഴങ്ങ് നുറുക്കിയത് - മൂന്നെണ്ണം
  3. കാരറ്റ് ക്യൂബുകളാക്കിയത്- മൂന്നെണ്ണം
  4. സവാള നുറുക്കിയത് - ഒന്ന്
  5. ഫ്രോസണ്‍ പീസ്- ഒരു കപ്പ്
  6. കുക്കുംബര്‍ നുറുക്കിയത്- ഒന്നിന്റെ പകുതി
  7. മയോണൈസ്- മൂന്ന് ടേബിള്‍സ്പൂണ്‍
  8. ഉപ്പ്- ആവശ്യത്തിന്
  9. കുരുമുളകുപൊടി- ആവശ്യത്തിന്
  10. പഞ്ചസാര- അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
 
ഒരു വലിയ പാത്രത്തില്‍ ഉരുളക്കിഴങ്ങും കാരറ്റും വെള്ളമൊഴിച്ച് വേവിക്കണം. (അധികം വേവാതെ നോക്കണം) ചിക്കനും വേവിച്ച് നുറുക്കിവെക്കുക. എന്നിട്ട് അടുപ്പില്‍ നിന്ന് മാറ്റി തണുക്കാന്‍ വെക്കുക. മറ്റൊരു പാത്രത്തില്‍ മുട്ട പുഴുങ്ങി തണുക്കാനായി മാറ്റിവെക്കണം.  കുക്കുംബര്‍, ഉരുളക്കിഴങ്ങ്, കാരറ്റ്, സവാള, തണുക്കാനായി വച്ച ചിക്കന്‍, മുട്ട എന്നിവയും ഒരു പാത്രത്തില്‍ യോജിപ്പിച്ച് അതിലേക്ക് മയോണൈസ് ചേര്‍ക്കുക. ഉപ്പ്, പഞ്ചസാര, കുരുമുളകുപൊടി എന്നിവ വിതറി ഉപയോഗിക്കാം.
 
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
 
Content Highlights: Russian Salad