ച്ചക്കറിയും മാംസവിഭവങ്ങളും കൊണ്ടെല്ലാം സാലഡ് ഉണ്ടാക്കി കഴിച്ചിട്ടുണ്ടാവും. ഒരു വെറൈറ്റിക്ക് മാക്രോണി കൊണ്ട് ഒരു സാലഡുണ്ടാക്കിയാലോ?

ചേരുവകൾ

മാക്രോണി- 4 കപ്പ്
മയണൈസ്- 1 കപ്പ്
വൈറ്റ് വിനാ​ഗിരി- കാൽ കപ്പ്
പഞ്ചസാര- മുക്കാൽ കപ്പ്
യെല്ലോ മസ്റ്റാർഡ്- രണ്ടര ടേബിൾ സ്പൂൺ
ഉപ്പ്- ഒന്നര ടേബിൾ സ്പൂൺ
കുരുമുളകുപൊടി- അര ടീസ്പൂൺ
സവാള- 1
സെലറി- രണ്ടുതണ്ട്
പച്ച കാപ്സിക്കം- 1
കാരറ്റ് ​ഗ്രേറ്റ് ചെയ്തത്- കാൽ കപ്പ്
ചുവന്ന മുളക്- 2

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ളമെടുത്ത് അൽപം ഉപ്പിട്ട് തിളപ്പിക്കുക. ഇതിലേക്ക് മാക്രോണി ചേർത്ത് വേവിക്കുക. വെള്ളം നീക്കിയതിനു ശേഷം വലിയൊരു ബൗളിൽ മയണൈസ്, വിനാ​ഗിരി, പഞ്ചസാര, യെല്ലോ മസ്റ്റാർഡ്, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇളക്കിയതിനു ശേഷം സവാള, സെലറി, പച്ച കാപ്സിക്കം, കാരറ്റ്, ചുവന്ന മുളക് എന്നിവ ചേർത്ത് വീണ്ടും ഇളക്കി നാലുമണിക്കൂർ ഫ്രിഡ്ജിൽ വച്ചതിനു ശേഷം ഉപയോ​ഗിക്കുക. 

വായനക്കാർക്കും റെസിപ്പികൾ പങ്കുവെക്കാം

Content Highlights: macaroni salad recipe