ചിക്കൻ കറി ഒന്നു വ്യത്യസ്തമായി പിടിച്ചാലോ? അധികം ചേരുവകളില്ലാതെ സമയം കളയാതെ തയ്യാറാക്കാവുന്ന വിഭവമാണ് ഹണി ​ഗാർലിക് ചിക്കൻ. മധുരത്തിൽ മുങ്ങിയ ഹണി ​ഗാർലിക് ചിക്കൻ തയ്യാറാക്കാം.

ചേരുവകൾ

ഒലിവ് ഓയിൽ- 2 ടീസ്പൂൺ
എല്ലില്ലാത്ത ചിക്കൻ- അരക്കിലോ
ഉപ്പ്- ആവശ്യത്തിന്‌
കുരുമുളകുപൊടി- ഒരു ടീസ്പൂൺ
തേൻ- മൂന്ന് ടേബിൾ സ്പൂൺ
സോയാ സോസ്- 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി - നാല് അല്ലി ചതച്ചത്
ക്രഷ്ഡ് ചില്ലി- കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ചിക്കൻ മിക്സ് ചെയ്യുക. ഒരു പാത്രത്തിൽ ഒലിവ് ഓയിലൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് ചിക്കൻ ചേർത്ത് ഇരുവശവും ബ്രൗൺനിറമാവും വരെ മൂന്നുനാലു മിനിറ്റ് വേവിക്കുക. ഇനി ഒരു ബൗളിൽ തേനും സോയാ സോസും വെളുത്തുള്ളിയും ചില്ലി ഫ്ളേക്സും നന്നായി മിക്സ് ചെയ്യുക. ഈ സോസ് പാനിലേക്ക് ഒഴിച്ചുകൊടുക്കുക. ചിക്കൻ കഷ്ണങ്ങളിൽ സോസ് നന്നായി പിടിച്ചതിനുശേഷം വേവിക്കുക. വാങ്ങിവച്ചതിനു ശേഷം ആവശ്യമെങ്കിൽ അൽപം നാരങ്ങാനീരൊഴിച്ച് ചോറിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാം. 

Content Highlights: honey garlic chicken recipe