ഴിഞ്ഞ മൂന്നാഴ്ചയായി പുറത്തിറങ്ങാനാവാത്ത അവസ്ഥയിലൂടെ ആണ് കടന്നുപോകുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഓരോ തവണയും വേണ്ട സാധനങ്ങള്‍ ഓര്‍ത്തെടുത്ത് വെച്ച് വേണം വാങ്ങിക്കൂട്ടാന്‍. കടയില്‍നിന്നും വാങ്ങാതെതന്നെ കറി പൗഡറുകള്‍ പോലുള്ളവ വീട്ടില്‍തന്നെ തയ്യാറാക്കാവുന്നതാണ്. മായം ചേര്‍ക്കാത്ത കറി പൗഡറും മദ്രാസ് കറി പൗഡറും ഈസിയായി വീട്ടില്‍ ഉണ്ടാക്കിയെടുക്കാം.

ചേരുവകള്‍

മല്ലി - ഒരു കപ്പ്

ജീരകം - അര കപ്പ്

കടുക് - കാല്‍ കപ്പ്

ഉലുവ - ഒരു ടീസ്പൂണ്‍

കുരുമുളക് - ഒരു ടീസ്പൂണ്‍

ഗ്രാമ്പൂ - ഒരു ടീസ്പൂണ്‍

ഏലം - 10 എണ്ണം

ഉണങ്ങിയ ചുവന്ന മുളക്  രണ്ടെണ്ണം - (കശ്മീരി മുളക് ആണെങ്കില്‍ ആറെണ്ണം)

കറുവപ്പട്ട - രണ്ടെണ്ണം

മഞ്ഞള്‍പ്പൊടി - ഒരു ടേബിള്‍സ്പൂണ്‍

സവാള വറുത്തത് - ഒന്ന്

വെളുത്തുള്ളി വറുത്തത് - മൂന്നല്ലി

തയ്യാറാക്കല്‍

മഞ്ഞള്‍പ്പൊടി, സവാള, വെളുത്തുള്ളി എന്നിവ ഒഴികെയുള്ള എല്ലാ ചേരുവകളും വറുക്കുക. ചൂടായതിനുശേഷം വറുത്ത സവാള, മഞ്ഞള്‍പ്പൊടി, വറുത്ത വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മിക്‌സര്‍ ഗ്രൈന്‍ഡറില്‍ പൊടിച്ചെടുക്കുക. കറിപ്പൊടി തയ്യാര്‍. മദ്രാസ് കറിപ്പൊടി ഉണ്ടാക്കണമെങ്കില്‍ ഒരു ടീസ്പൂണ്‍ കായപ്പൊടി, ഒരു ടീസ്പൂണ്‍ വറുത്ത കറിവേപ്പിലയും ചേര്‍ക്കാം.

Content Highlights: homemade curry powder recipe