രോ​ഗ്യത്തിന് ഏറെ ​ഗുണകരമായ പച്ചക്കറികളിലൊന്നാണ് കാരറ്റ്. പക്ഷേ പലർക്കും കാരറ്റ് കഴിക്കാൻ മടിയാണ്. തോരനും സാലഡുമൊക്കെയാക്കി കാരറ്റ് കഴിച്ചു മടുത്തെങ്കിൽ വ്യത്യസ്തമായൊന്നു പരീക്ഷിച്ചാലോ? ​തേൻ ചേർത്ത് തയ്യാറാക്കുന്ന ​ഗ്ലേസ്ഡ് കാരറ്റിന്റെ റെസിപ്പിയാണ് താഴെ നൽകിയിരിക്കുന്നത്. 

ചേരുവകൾ

കാരറ്റ്- അഞ്ചെണ്ണം
ഉപ്പില്ലാത്ത ബട്ടർ- 2 ടേബിൾ സ്പൂൺ
ഓറഞ്ച് ജ്യൂസ്- അരകപ്പ്
തേൻ- രണ്ട് ടേബിൾ സ്പൂൺ
കുരുമുളകുപൊടി- ഒരുനുള്ള്

തയ്യാറാക്കുന്ന വിധം

കാരറ്റ് വട്ടത്തിലോ നീളത്തിലോ കനംകുറച്ച് അരിഞ്ഞുവെക്കുക. എല്ലാ കഷ്ണങ്ങൾക്കും ഒരേ വലിപ്പമായിരിക്കണം. ഒരു പാനിൽ വെണ്ണ ചൂടാക്കി കാരറ്റ് ചേർക്കുക. ആവശ്യത്തിന് ഉപ്പും ഒരുനുള്ള് കുരുമുളകുപൊടിയും ചേർത്ത് നന്നായി വഴറ്റുക. കാരറ്റ് മൃദുവായി വരുമ്പോൽ ഓറഞ്ച് ജ്യൂസും തേനും ചേർത്ത് ഇളക്കുക. നീര് കാരറ്റിൽ നന്നായി പിടിച്ച് തിളങ്ങുന്ന അവസ്ഥയിലെത്തണം. പതിനഞ്ചു മിനിറ്റോളം ഇളക്കി വേവിക്കുമ്പോഴേക്കും മിശ്രിതം മുഴുവനായി കാരറ്റിൽ പിടിച്ചിരിക്കും. ഉപ്പുനോക്കിയതിന് ശേഷം വാങ്ങിവെച്ച് ഉപയോ​ഗിക്കാം.

Content Highlights: glazed carrot recipe