സ്‌പെഗറ്റിയും, കോണും, കാപ്‌സിക്കവും, ലഞ്ച് പെട്ടെന്ന് വേണമെങ്കില്‍ ഇത് പരീക്ഷിക്കാം
- പാകം ചെയ്ത സ്‌പെഗറ്റി- ഒരു ബൗള്‍
- ചുവപ്പും പച്ചയും കാപ്‌സിക്കം അരിഞ്ഞത്- കാല്‍കപ്പ്
- അമേരിക്കന്‍ കോണ്‍- കാല്‍ കപ്പ്
- ഒലീവ് ഓയില്‍- രണ്ട് ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി ചെറുതായി അരിഞ്ഞത്- അര ടീസ്പൂണ്‍
- പാര്‍സ്‌ലി നുറുക്കിയത്- അര ടീസ്പൂണ്‍
- ഉപ്പ്, ചില്ലി ഫ്‌ളേക്‌സ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ ഒലീവ് ഓയില്‍ ചൂടാക്കി നുറുക്കിയ വെളുത്തിള്ളിയിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ശേഷം കാപ്‌സിക്കം, ഉപ്പ്, ചില്ലി ഫ്‌ളേക്‌സ്, അമേരിക്കന്‍കോണ്‍ എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് പാകം ചെയ്ത സ്‌പെഗറ്റി ഇട്ട് മസാല മിക്‌സ് ആകുന്നതുവരെ ഇളക്കണം. ചൂടോടെ സോസ് ചേര്‍ത്ത് കഴിക്കാം.
Content Highlights: Easy Lunch Recipes