ച്ചയ്ക്ക് ഊണൊരുക്കാൻ സമയം ഇല്ലെന്ന പരാതിയാണെങ്കിൽ എളുപ്പത്തിൽ വിശപ്പകറ്റാൻ ഒരു വഴിയുണ്ട്. മുട്ടകൊണ്ട് തയ്യാറാക്കാവുന്ന ഈസി ക്രീമി റെസിപ്പിയാണ് താഴെ നൽകിയിരിക്കുന്നത്.

ചേരുവകൾ

ബട്ടർ- അര ടേബിൾ സ്പൂൺ
പാൽ- 1 ടേബിൾ സ്പൂൺ
ചീസ്- ഓപ്ഷണൽ
മുട്ട- നാലെണ്ണം
ഉപ്പ്- ആവശ്യത്തിന്
കുരുമുളകുപൊടി- ഒരുനുള്ള്

തയ്യാറാക്കുന്ന വിധം

ഒരു നോൺ സ്റ്റിക് പാൻ മിതമായ ചൂടിൽ വച്ച് ബട്ടർ ഇട്ട് ഉരുക്കുക. ഒരു ബൗളിൽ മുട്ടയിട്ട് പാലും കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അടിച്ചെടുത്തുക. വെണ്ണ ചൂടാകുമ്പോൾ അടിച്ചെടുത്ത മുട്ട ചേർത്ത് ചിക്കുക. മുപ്പതു സെക്കന്റോളം ഇപ്രകാരം ചെയ്യുക. ചീസും വിതറിയതിനുശേഷം വീണ്ടും ഇളക്കുക. ക്രീം രൂപത്തിൽ മുട്ട വെന്തുകഴിയുമ്പോൾ വാങ്ങിവെക്കുക. മുകളിൽ കുരുമുളകുപൊടി വിതറി കഴിക്കാം. ബ്രെഡിനും റൊട്ടിക്കുമൊപ്പം കഴിക്കാം.

Content Highlights: easy creamy scrambled eggs, egg recipes, easy egg recipes, egg recipes for lunch